Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
jadeja
cancel
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്ക്​ തിരിച്ചടി;...

ഇന്ത്യക്ക്​ തിരിച്ചടി; പരിക്കേറ്റ ജദേജ പുറത്ത്​, ശർദുൽ താക്കൂർ ടീമിൽ

text_fields
bookmark_border

കാൻബറ: ആസ്​ട്രേലിയക്കെതിരായ ആദ്യ ട്വൻറി20യിൽ ഇന്ത്യൻ ബാറ്റിങ്ങിൻെറ നെടുംതൂണായ രവിന്ദ്രേ ജദേജ പരിക്കേറ്റ്​ പുറത്ത്​. പകരം ഫാസ്​റ്റ്​ ബൗളർ ശർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. ജദേജ നിരീക്ഷണത്തിലാണെന്നും ആവശ്യമെങ്കിൽ സ്​കാനിങ്​ നടത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു.

ഇന്ത്യൻ ഇന്നിങ്​സിൻെറ അവസാന ഓവറിൽ മിച്ചൽ സ്​റ്റാർക്കിൻെറ പന്ത്​ ഹെൽമറ്റിൽ കൊണ്ടാണ്​​ രവീന്ദ്ര ജദേജക്ക്​ പരിക്കേറ്റത്​. മധ്യഓവറുകളിൽ തപ്പിത്തടഞ്ഞ ഇന്ത്യക്ക്​ ജദേജയുടെ ഇന്നിങ്‌സാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്​. 23 പന്തിൽ നിന്ന്​ പുറത്താകാതെ 44 റണ്‍സടിച്ച ജദേജ​ സ്​കോർ 150 കടത്തി​.

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഓസീസിനെ തോൽപിച്ച്​ ഇന്ത്യ പര്യടനത്തിലെ ആദ്യ ജയം നേടിയപ്പോൾ ഹർദിക്​ പാണ്ഡ്യക്കൊപ്പം (90 നോട്ടൗട്ട) ജദേജയായിരുന്നു (66 നോട്ടൗട്ട്​) ബാറ്റിങ്ങിൽ കരുത്തായത്​.

ശർദുൽ താക്കൂർ

മത്സരത്തിനിടെ ജദേജക്ക്​ പരിക്കേറ്റതിനെ തുടർന്ന്​ സ്​പിന്നർ ചഹലിനെ പകരം ഇറക്കിയിരുന്നു. കളിക്കിടെ തലക്ക്​ പരിക്കേറ്റാല്‍ കളിക്കാരനെ മാറ്റാമെന്നതാണ് ഐ.സി.സിയുടെ കണ്‍കഷന്‍ നിയമ വ്യവസ്​ഥ. ബൗൺസർ കൊണ്ട വേളയിൽ കൺകഷൻ ടെസ്​റ്റിന്​ ജദേജ വിധേയനായിരുന്നില്ല. ബാറ്റിങ്​ തുടർന്ന ജദേജ അവസാന മൂന്ന്​ പന്തുകളിൽ നിന്ന്​ ഒമ്പത്​ റൺസ്​ ചേർത്തു. അവസാന ഓവറിലാണ്​ തലക്ക്​ ഏറ്​ കൊള്ളുന്നതെങ്കിൽ ഇന്നിങ്​സ്​ ബ്രേക്കിൻെറ സമയത്ത്​ കൺകഷൻ ടെസ്​റ്റ്​ നടത്താമെന്നാണ്​ നിയമം.

മെഡിക്കൽ സംഘം പരിശോധന നടത്തിയതിൻെറ അടിസ്​ഥാനത്തിൽ ജദേജക്ക്​ പകരം ചഹൽ ഓസീസിനെതിരെ ബൗളിങ്ങിനിറങ്ങുമെന്ന്​ ബി.സി.സി.ഐ അറിയിക്കുകയായിരുന്നു. അതേസമയം, ബൗൺസറേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ജദേജക്ക്​ പകരം ചഹലിനെ കളിക്കാനിറക്കിയതിൽ പ്രതിഷേധവുമായി ആസ്​ട്രേലിയൻ കോച്ച്​ ലാംഗര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മാച്ച് റഫറി ഡേവിഡ് ബൂണുമായി ലാംഗര്‍ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. പകരക്കാരനായി ഇറക്കുന്നത് തത്തുല്യ കളിക്കാരനായിരിക്കണമെന്നാണ് നിയമം.

ജദേജ ബൗളിങ്​ ചെയ്യുന്നതിനാൽ ചഹലിന്​ നറുക്കു വീഴുകയായിരുന്നു. ഓസീസ്​ നായകൻ ആരോൺ ഫിഞ്ചിനെയും സ്​റ്റീവൻ സ്​മിത്തിനെയും വീഴ്​ത്തി ചഹൽ കളി ഇന്ത്യക്ക്​ അനുകൂലമാക്കി മാറ്റുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shardul thakurjadeja
Next Story