ബി.സി.സി.ഐക്ക് വൻ തിരിച്ചടി; ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണം
text_fieldsകൊച്ചി ടസ്കേഴ്സ് (File Pic)
മുംബൈ: കൊച്ചി ആസ്ഥാനമായുള്ള ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളക്ക് ബി.സി.സി.ഐ 538 കോടി രൂപ നൽകണമെന്ന വിധി ശരിവെച്ച് ബോംബെ ഹൈകോടതി. ആർബിട്രൽ ട്രിബ്യൂണലിന്‍റെ വിധി ഹൈകോടതി ശരിവെക്കുകയായിരുന്നു. ടീം ഉടമകളായ റെണ്ടേവൂ സ്പോർട്സ് വേൾഡിന് 153.34 കോടിയും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 385.5 കോടിയും നഷ്ടപരിഹാരമായി നൽകണമെന്നാണ് വിധി.
ഐ.പി.എല്ലിൽ ഒരു സീസൺ മാത്രം കളിച്ച ടീമാണ് കൊച്ചി ടസ്കേഴ്സ് കേരള. കരാർ ലംഘനം ആരോപിച്ച് 2011ൽ ബി.സി.സി.ഐ ടീമിനെ ലീഗിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിനെതിരെ ടീം ഉടമകളായ റെണ്ടേവൂ സ്പോർട്സ് വേൾഡും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡും (കെ.സി.പി.എൽ) തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഐ.പി.എൽ പ്രവേശനത്തിന് ടസ്കേഴ്സ് നൽകിയ ബാങ്ക് ഗാരന്റി തുക ബി.സി.സി.ഐ ഏകപക്ഷീയമായി ഈടാക്കിയിരുന്നു. തർക്കപരിഹാര കോടതി ടസ്കേഴ്സിന് നഷ്ടപരിഹാരം നൽകണമെന്ന് 2015ൽ വിധിച്ചു. വർഷം 18 ശതമാനം പലിശയോടെയാണ് നഷ്ടപരിഹാരം നൽകേണ്ടിയിരുന്നത്.
ഇതിനെതിരെ ബി.സി.സി.ഐ ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആർബിട്രൽ ട്രിബ്യൂണലിന്‍റെ വിധിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ബി.സി.സി.ഐയുടെ ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

