Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തെ ജയത്തിലേക്ക് നയിച്ച് സജന (92*); സീനിയർ വനിത ക്രിക്കറ്റിൽ ആന്ധ്രയെ തകർത്തത് ആറു വിക്കറ്റിന്

text_fields
bookmark_border
കേരളത്തെ ജയത്തിലേക്ക് നയിച്ച് സജന (92*); സീനിയർ വനിത ക്രിക്കറ്റിൽ ആന്ധ്രയെ തകർത്തത് ആറു വിക്കറ്റിന്
cancel

റാഞ്ചി: ദേശീയ സീനിയർ വനിത ക്രിക്കറ്റിൽ ആന്ധ്രാപ്രദേശിനെ ആറു വിക്കറ്റിന് തകർത്ത് കേരളം. ബാറ്റിങ്ങിൽ ക്യാപ്റ്റൻ സജന സജീവന്‍റെയും ബൗളിങ്ങിൽ കീർത്തി ജെയിംസിന്‍റെയും തകർപ്പൻ പ്രകടനമാണ് കേരളത്തെ വിജയത്തിലെത്തിച്ചത്.

സജന 88 പന്തിൽ 92 റൺസെടുത്ത് പുറത്താകാതെനിന്നു. കീർത്തി 10 ഓവറിൽ 33 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 49.3 ഓവറിൽ 256 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ കേരളം 12 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്കോർ -ആന്ധ്ര : 49.3 ഓവറിൽ 256. കേരളം: 48 ഓവറിൽ നാലു വിക്കറ്റിന് 260. ആന്ധ്രക്കായി സ്നേഹ ദീപ്തി (73 പന്തിൽ 69), അനുഷ (63 പന്തിൽ 51), ലത (68 പന്തിൽ 63) എന്നിവർ അർധ സെഞ്ച്വറി നേടി.

കേരളത്തിനായി മിന്നു മണിയും മൂന്നു വിക്കറ്റ് നേടി ബൗളിങ്ങിൽ തിളങ്ങി. വിനയ സുരേന്ദ്രൻ രണ്ട് വിക്കറ്റെടുത്തു. ബാറ്റിങ്ങിൽ സജനക്കു പുറമെ, ഓപ്പണർ എം.പി. വൈഷ്ണ (82 പന്തിൽ 62), അരുന്ധതി റെഡ്ഡി (69 പന്തിൽ 64*) എന്നിവരും കേരളത്തിനായി അർധ സെഞ്ച്വറി നേടി. മൂന്നു സിക്സും ആറു ഫോറുമടങ്ങുന്നതാണ് സജനയുടെ ഇന്നിങ്സ്. അഞ്ചാം വിക്കറ്റിൽ പുറത്താകാതെ സജനയും അരുന്ധതിയും ചേർന്ന് നേടിയ 129 റൺസാണ് ടീമിന്‍റെ വിജയത്തിൽ നിർണായകമായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Senior women's cricket: Kerala defeated Andhrapradesh
Next Story