Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഇന്ത്യക്കാരെ...

'ഇന്ത്യക്കാരെ ഒരിക്കലും വിലകുറച്ച്​ കാണരുത്​'; വനിത​ ഹോക്കിയിൽ ആസ്​ട്രേലിയയെ തകർത്തിന്​ പിന്നാലെ ലാംഗറുടെ വിഡിയോ പങ്കുവെച്ച്​ സെവാഗ്​

text_fields
bookmark_border
ഇന്ത്യക്കാരെ ഒരിക്കലും വിലകുറച്ച്​ കാണരുത്​; വനിത​ ഹോക്കിയിൽ ആസ്​ട്രേലിയയെ തകർത്തിന്​ പിന്നാലെ ലാംഗറുടെ വിഡിയോ പങ്കുവെച്ച്​ സെവാഗ്​
cancel

ടോക്യോ: ഒളിമ്പിക്​സ്​ വനിത ഹോക്കിയിൽ ലോക രണ്ടാം നമ്പറുകാരായ ആസ്​ട്രേലിയയെ അട്ടിമറിച്ച്​ ഇന്ത്യൻ വനിതകൾ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയതിന്​ പിന്നാലെ ​ട്രോളുമായി ക്രിക്കറ്റ്​ താരം വീരേന്ദർ സെവാഗ്​. ആസ്​ട്രേലിയയിൽ രണ്ടാം നിര ടീമുമായി ഇന്ത്യ ടെസ്​റ്റ്​ പരമ്പര സ്വന്തമാക്കിയ ശേഷം ഓസീസ്​ കോച്ച്​ ജസ്​റ്റിൻ ലാംഗർ പറഞ്ഞ വാക്കുകളാണ്​ സെവാഗ്​ പങ്കുവെച്ചത്​.

ബ്രിസ്​ബേനിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന്​ പിന്നാലെയാണ്​ ലാംഗർ വിഖ്യാതമായ പ്രസ്​താവന നടത്തിയത്​. ''ഞങ്ങൾക്ക്​ ഇതിൽ നിന്നും പാഠം ഉൾകൊള്ളാനുണ്ട്​. ഒന്നു വെറുതെകിട്ടില്ലെന്ന പാഠമാണ്​ ആദ്യത്തേത്​. രണ്ടാമത്തേത്​ ഒരിക്കലും ഒരുകാലത്തും ഇന്ത്യക്കാരെ വിലകുറച്ചുകാണരുതെന്നാണ്​. 1.5 ബില്യൺ ഇന്ത്യക്കാരുണ്ട്​. അത​ുകൊണ്ടു​തന്നെ ടീമിൽ ഇടംപിടിക്കുന്നവരൊക്കെയും വലിയ കടമ്പകൾ കടന്നാകും വന്നിട്ടുണ്ടാകുക'' -എന്നായിരുന്നു ലാംഗർ പറഞ്ഞത്​.

sweപൂൾ എയിൽ നാലാമതെത്തി അപ്രതീക്ഷിതമായി നോക്കൗട്ട്​ യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂൾ ബി ചാമ്പ്യന്മാരും കരുത്തുറ്റ ടീമുമായ ഓസീനെതിരെ മികച്ച കളിയാണ്​ കെട്ടഴിച്ചത്​. ഗുർജിത്​ കൗർ നേടിയ ഏക ഗോളിനാണ്​ ഇന്ത്യയുടെ വിജയം. സെമിയിൽ അർജൻറീനയാണ്​ ഇന്ത്യയുടെ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sehwagJustin Langer
Next Story