Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തകർത്തടിച്ച് ജൂനിയർ സെവാഗ്; അണ്ടർ 19 ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം

text_fields
bookmark_border
തകർത്തടിച്ച് ജൂനിയർ സെവാഗ്; അണ്ടർ 19 ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം
cancel

മസ്കറ്റ്: എ.സി.സി അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യൻ യുവനിരക്ക് വിജയത്തുടക്കം. അൽ അമരാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നേപ്പാളിനെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ നേപ്പാൾ ഉയർത്തിയ 129 വിജയലക്ഷ്യം ഇന്ത്യൻ സംഘം വെറും 191.1 ഓവറിൽ അനായാസം മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ ലക്ഷ്യ റായ്‌ചന്ദാനിയുടെയും ആര്യവീർ സെവാഗിന്റെയും അപരാജിത ഓപ്പണിങ് കൂട്ടുകെട്ടാണ് ടീമിന് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ നേപ്പാളിനെ ബാറ്റിങ്ങിനയച്ചു. തുടക്കത്തിൽ തന്നെ നേപ്പാളിന് പ്രഹരമേല്പിച്ച ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അതോടെ നേപ്പാൾ 42.3 ഓവറിൽ 128 റൺസിന് പുറത്തായി. നേപ്പാളിന്റെ മുൻനിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ദർശ് സോനർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

സോനർ 93 പന്തിൽ ഒരു സിക്‌സറും ഫോറുമടക്കം 43 റൺസാണ് എടുത്തത്. നേപ്പാൾ നിരയിൽ നാല് പേർ പൂജ്യത്തിന് പുറത്തായപ്പോൾ ആശിഷ് ലുഹാർ (45 പന്തിൽ 29), ഓപ്പണർ നീരജ് കുമാർ യാദവ് (48 പന്തിൽ 20) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അർജുൻ രാജ്പുടും ഇഷാൻ ധീരജ് സൂദുമാണ് നേപ്പാളിനെ തകർത്തത്. വി. യശ്വീർ ഗൗഡ് രണ്ട് വിക്കറ്റും കാവ്യ പരേഷ് പട്ടേൽ, മനാൽ ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ റൺസൊന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഇന്ത്യ പതിയെ ആധിപത്യം സ്ഥാപിച്ചു. ലക്ഷ്യ - ആര്യവീർ സഖ്യം ആക്രമിച്ച് കാലിച്ചതോടെ ഇന്ത്യ 19.1 ഓവറിൽ തന്നെ അനായാസം വിജയം നേടിയെടുക്കുകയായിരുന്നു. കൂട്ടത്തിൽ ആര്യവീറായിരുന്നു ഏറ്റവും കൂടുതൽ അപകടകാരി. അഞ്ചാം ഓവറിൽ ഗിയർ മാറ്റിയ താരം നേരിട്ട 34-ാം അർധ സെഞ്ച്വറി നേടി.

ആര്യവീർ 52 പന്തിൽ നാല് സിക്സറുകളും ഏഴ് ഫോറുകളും അടിച്ച 70 റൺസെടുത്ത് പുറത്താവാതെ നിന്നു. മറുവശത്ത് 63 പന്തിൽ ഏഴ് ഫോറുകളുടെ അകമ്പടിയോടെ ലക്ഷ്യ 53 റൺസുമെടുത്തു.

നവംബർ എട്ടിന് പാകിസ്താന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതേ സ്റ്റേഡിയം തന്നെയാണ് വേദി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sehwag Jr, Lakshya Raichandani power India 10-Wicket Win in ACC Men's U-19 Asia Cup against Nepal
Next Story