രാമനവമി ആഘോഷം: കൊൽക്കത്തയിലെ ഐ.പി.എൽ മത്സരം മാറ്റിയേക്കും
text_fieldsകൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നോ സൂപ്പർ ജയ്ന്റസും തമ്മിലുള്ള ഐ.പി.എൽ മത്സരം മാറ്റിയേക്കും. ഏപ്രിൽ ആറിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരമാവും മാറ്റുക. ഇതുവരെ സിറ്റി പൊലീസ് മത്സരത്തിന് സുരക്ഷാക്ലിയറൻസ് നൽകിയിട്ടില്ല. രാമനവമി ആഘോഷം നടക്കുന്നതിനാലാണ് മത്സരത്തിന് സെക്യൂരിറ്റി ക്ലിയറൻസ് നൽകാത്തത്.
പശ്ചിമബംഗാളിൽ രാമനവമിയോട് അനുബന്ധിച്ച് 20,000 ഘോഷയാത്രകൾ നടക്കുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സരം മാറ്റുന്നതിൽ ചർച്ചകൾ സജീവമായത്.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി ഇക്കാര്യത്തിൽ പൊലീസുമായി രണ്ട് തവണ ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ, മത്സരവുമായി മുന്നോട്ട് പോകാനുള്ള ഗ്രീൻ സിഗ്നൽപൊലീസ് നൽകിയിട്ടില്ല. മത്സരത്തിന് ആവശ്യമായ സുരക്ഷനൽകാനാവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസിന്റെ സുരക്ഷയില്ലാതെ 65,000ത്തോളം കാണികൾ പങ്കെടുക്കുന്ന കളി നടത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബി.സി.സി.ഐയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവരാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസുമായുള്ള ഐ.പി.എൽ മത്സരവും സുരക്ഷാപ്രശ്നത്തെ തുടർന്ന് മാറ്റിയിരുന്നു. കഴിഞ്ഞ വർഷവും രാമനവമി മൂലമാണ് മത്സരം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

