Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ടെസ്റ്റ്;...

രണ്ടാം ടെസ്റ്റ്; വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

text_fields
bookmark_border
രണ്ടാം ടെസ്റ്റ്; വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
cancel
camera_alt

അരങ്ങേറ്റ മത്സരത്തിനിറങ്ങുന്ന മുകേഷ് കുമാർ

പോർട്ട് ഓഫ് സ്പെയിൻ: ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് പ​ര​മ്പ​ര​യിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ വിൻഡീസ് ഫീൽഡിങ് തെരഞ്ഞെടുത്തു. ഷർദുൽ താക്കൂറിന് പകരം മീഡിയം പേസർ മുകേഷ് കുമാർ ടീമിലെത്തി. ബീഹാറുകാരന്റെ അരങ്ങേറ്റ മത്സരമാണിത്. ബംഗാളിനായി ഫസ്റ്റ് ക്ലാസ് മത്സരത്തിൽ കളിക്കുന്ന താരം കഴിഞ്ഞ രഞ്ജി സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിലൊരാളായിരുന്നു. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ്. ഇന്ത്യൻ നിരയിൽ മറ്റു മാറ്റങ്ങളൊന്നുമില്ല.

വെ​സ്റ്റി​ൻ​ഡീ​സ് നിരയിൽ ആൾറൗണ്ടർ റെയ്‌മൺ റൈഫറിന് പകരം ടോപ് ഓർഡർ ബാറ്റ്സ്മാൻ കിർക്ക് മക്കെൻസി ഇടം പിടിച്ചു. മക്കെൻസിയുടെ അരങ്ങേറ്റ മത്സരമാണ്. ഇ​ന്ത്യയും വെ​സ്റ്റി​ൻ​ഡീ​സ് ത​മ്മി​ലെ നൂ​റാം ടെ​സ്റ്റ് മത്സരമാണ് പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്നത്. 1948ലാ​ണ് ഇ​ന്ത്യ​യും വി​ൻ​ഡീ​സും ആ​ദ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. വിരാട് കോഹ്ലിയുടെ 500ാം അന്താരാഷ്ട്ര മത്സരമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ടെസ്റ്റിന്. ഈ മ​ത്സ​ര​ത്തി​ൽ ഇന്ത്യ ജ​യി​ച്ചാ​ലും സ​മ​നി​ല​യി​ലാ​യാ​ലും പ​ര​മ്പ​ര സ്വ​ന്തമാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West IndiesSecond TestIndia
News Summary - Second Test; West Indies sent India into bat
Next Story