ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്; ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 247ന് പുറത്ത്
text_fieldsശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 247ന് പുറത്ത്. രണ്ടാം ദിനം എട്ട് വിക്കറ്റിന് 220 എന്ന സ്കോറിൽ നിന്നായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. 27 റൺസെടുക്കുന്നതിനിടെ ബംഗ്ലാദേശിന്റെ അവശേഷിച്ച രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി.
മത്സരത്തിൽ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഷദ്മാൻ ഇസ്ലാം (46), മുഷ്ഫീഖർ റഹീം (35), തൈജുൽ ഇസ്ലാം (33), ലിട്ടൻ ദാസ് (34), മെഹിദി ഹസൻ മിറാസ് (31) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ശ്രീലങ്കൻ ബൗളിങ് നിരയിൽ അസിത ഫെർണാണ്ടോയും സോനൽ ദിനുഷയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. വിശ്വ ഫെർണാണ്ടോ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. തരിന്ദു രത്നായ്കെ, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

