Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചഹലിനെതിരെ ജാതി...

ചഹലിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന്​, യുവരാജ്​ സിങ്ങിനെതിരെ എഫ്​.ഐ.ആർ

text_fields
bookmark_border
ചഹലിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന്​, യുവരാജ്​ സിങ്ങിനെതിരെ എഫ്​.ഐ.ആർ
cancel

ന്യൂഡൽഹി: ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം യുവരാജ്​ സിങ്ങിനെതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തു. ഇന്ത്യൻ സ്​പിന്നർ യുസ്​വേ​ന്ദ്ര ചാഹലിനെ പരിഹസിച്ച്​ ഫേസ്​ബുക്ക്​ ലൈവിനിടെ ജാതി പരാമർശം നടത്തിയെന്നാണ്​ പരാതി. ഹരിയാനയിലെ ഹിസർ സ്വദേശിയായ ദലിത്​ അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ്​ യുവരാജിനെതിരെ ഹരിയാന പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തത്​.

കഴിഞ്ഞ വർഷം ജൂണിൽ രോഹിത്​ ശർമയുമായുള്ള ഫേസ്​ബുക്ക്​ ലൈവിനിടെ ചഹലിന്‍റെ ടിക്​ടോക്​ വിഡിയോകളെ പരിസഹിച്ചുകൊണ്ടുള്ള യുവരാജിന്‍റെ പരാമർശമാണ്​ വിവാദമായത്​. തമാശരൂപേണ പറഞ്ഞ പരാമർശത്തിനെതിരെ നിരവധിപേർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

2020 ജൂണിൽ ഒരു ദലിത്​ അഭിഭാഷകനും യുവരാജിനെതിരെ പരാതി നൽകിയിരുന്നു. ഇതിന്​ പിന്നാലെ താൻ എല്ലാവരെയും ഒന്നായിക്കാണുന്നവനാണെന്നും ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലെന്നും യുവരാജ്​ പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj SinghYuzvendra Chahal
News Summary - Second FIR Registered Against Yuvraj Singh Over his Remarks on Yuzvendra Chahal
Next Story