Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിക്കറ്റ് ലോകകപ്പിൽ അരങ്ങേറി ഇറ്റലി; ആദ്യ കളിയിൽ തോൽവി
text_fieldsbookmark_border
സ്കോട്‍ലൻഡ് ടീം അംഗങ്ങളുടെ ആഘോഷം
Listen to this Article
കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഇറ്റലിക്ക് തോൽവി. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ സ്കോട്‍ലൻഡാണ് ഇറ്റലിയെ 73 റൺസിന് തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത സ്കോട്‍ലൻഡ് ഓപണർ ജോർജ് മുൻസിയുടെ (54 പന്തിൽ 84 റൺസ്) വെടിക്കെട്ട് ബാറ്റിങ് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇറ്റലിക്ക് 16.4 ഓവറിൽ 134 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ലോകകപ്പിൽനിന്നും പിൻവാങ്ങിയ ബംഗ്ലാദേശിന് പകരക്കാരായാണ് സ്കോട്‍ലൻഡിനെ ഉൾപ്പെടുത്തിയത്. മൈകൽ ജോൺസ് 37ഉം, ബ്രണ്ടൻ മക്കല്ലൻ 41ഉം റൺസെടുത്തു. തിങ്കളാഴ്ച മറ്റു മത്സരങ്ങളിൽ ഒമാൻ സിംബാബ്വെയെയും, കാനഡ-ദക്ഷിണാഫ്രിക്കയെയും നേരിടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

