വൈൽഡ് കാർഡ് എൻട്രിയായി സ്കോട്ട്‍ലൻഡ് ട്വന്റി20 ലോകകപ്പിന്
text_fieldsബംഗ്ലാദേശിനെ ഐ.സി.സി ഔദ്യോഗികമായി പുറത്താക്കി
ദുബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സ്കോട്ട്‍ലൻഡ് കളിക്കും. ബംഗ്ലാദേശിനു പകരമാണ് സ്കോട്ട്‍ലൻഡ് ലോകകപ്പിന് ഇറങ്ങുക. ഇന്ത്യയിലും ശ്രീലങ്കയിലുമായുള്ള മത്സരങ്ങളിൽ സ്കോട്ട്‍ലൻഡ് കളിക്കും.
സുരക്ഷ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ മാറ്റം വരുത്താൻ ബംഗ്ലാദേശ് തുനിയാതിരുന്നതോടെയാണ് സ്കോട്ട്‍ലൻഡിന് അവസരം നൽകാൻ ഐ.സി.സി ഒരുങ്ങിയത്. വേദി മാറ്റണമെന്ന ബംഗ്ലാദേശ് ആവശ്യത്തിൽ മാറ്റമില്ലെന്ന് അവർ അറിയിച്ചിട്ടും പങ്കെടുക്കുന്നതിനുള്ള തീരുമാനത്തിന് നൽകിയ അവസാന സമയവും കഴിഞ്ഞതോടെയാണ് സ്കോട്ട്‍ലൻഡിനെ കളിപ്പിക്കാൻ ഐ.സി.സി തീരുമാനിക്കുന്നത്.
തീരുമാനം സംബന്ധിച്ച് എല്ലാ ഐ.സി.സി അംഗങ്ങൾക്കും മെയിലുകൾ അയച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ നടന്ന കലാപത്തിന്റെ പശ്ചാത്തത്തിലുണ്ടായ സംഭവങ്ങളെ അടിസ്ഥാനത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബംഗ്ലാദേശ് താരം മുസ്തഫിസുറിനെ റിലീസ് ചെയ്യാൻ ബി.സി.സി.ഐ നിർദേശിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
മുൻ കാലങ്ങളിൽ ഇന്ത്യയുടേത് ഉൾപ്പെടെ വേദിമാറ്റത്തിന് ഐ.സി.സി തയാറായിട്ടുണ്ടെങ്കിലും ബംഗ്ലാദേശിന്റെ കാര്യത്തിൽ ഐ.സി.സി ഇരട്ടത്താപ്പാണ് സ്വീകരിച്ചതെന്ന് ബി.സി.ബി കുറ്റപ്പെടുത്തിയിരുന്നു.
ലോകകപ്പിന് മുന്നേയുള്ള ട്വിസ്റ്റായി സ്കോട്ടിലൻഡിന്റെ വരവ്
ട്വന്റി20ലോകകപ്പിന് പന്തെറിഞ്ഞു തുടങ്ങുംമുമ്പുതന്നെ മാരക ട്വിസ്റ്റുകൾ വന്നു കഴിഞ്ഞു. എതിൽ ഏറ്റവും കിടിലമായതാണ് സ്കോട്ട്‍ലൻഡിന്റെ വരവ്. അപ്രതീക്ഷിത വരവിൽ വമ്പൻ അട്ടിമറികൾ നടന്നത് കായിക ചരിത്രത്തിൽ എങ്ങും കാണാമെന്നിരിക്കേ ട്വന്റി20 ലോകകപ്പിലും വൻ അട്ടിമറികൾക്കാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്.
നിലവിൽ റാങ്കിങ്ങിൽ പതിനാലിനാണെങ്കിലും ഇതുവരയുള്ള ഐ.സി.സി ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനങ്ങളാണ് സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്താൻ മാനദണ്ഡമാക്കിയത്. കരുത്തന്മാരെ അട്ടിമറിച്ച ചരിത്രവും ആരെയും ഭയപ്പെടാതെയുള്ള പ്രകടനങ്ങളുമാണ് ഇവരെ ഇഷ്ട ടീമാക്കുന്നത്. ഗ്രൂപ്പ് സിയിലാണ് സ്കോട്ട്‍ലൻഡ് ഉൾപ്പെടുക. ആദ്യഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ എന്നിവർക്കെതിരെയാണ് സ്കോട്ട്‍ലൻഡ് മത്സരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

