Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്‍റി20 ലോകകപ്പ്​:...

ട്വന്‍റി20 ലോകകപ്പ്​: ബംഗ്ലദേശിന്​ സ്​കോട്ടിഷ്​ ഷോക്ക്​

text_fields
bookmark_border
scotland t20
cancel

മസ്​കറ്റ്​ (ഒമാൻ): ട്വന്‍റി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടിൽ ബംഗ്ലദേശിന്​ ഞെട്ടിപ്പിക്കുന്ന തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിൽ സ്​കോട്​ലൻഡ്​ ബംഗ്ലദേശിനെ ആറു റൺസിന്​ അട്ടിമറിച്ചു. ക്രിസ്​ ഗ്രീവ്​സിന്‍റെ ഓൾറൗണ്ട്​ പ്രകടനമാണ്​ സ്​കോട്ടിഷ്​ പടക്ക്​ ജയമൊരുക്കിയത്​.

വാലറ്റത്ത്​ 28 പന്തിൽ 45 റൺസ്​ അടിച്ചുകൂട്ടിയ ഗ്രീവ്​സിന്‍റെ ബാറ്റിങ്​ മികവിൽ​ ആദ്യ റൗണ്ടിലെ ഗ്രൂപ്പ്​ ബി പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെ സ്​കോട്​ലൻഡ്​ ഒമ്പതിന്​ 140 റൺസെന്ന പൊരുതാവുന്ന സ്​​േകാർ പടുത്തുയർത്തിയത്​.

ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ സ്​കോട്​ലൻഡ്​ 12 ഓവർ പിന്നിടു​േമ്പാൾ ആറിന്​ 53 റൺസെന്ന നിലയിലായിരുന്നു. മാർക്​ വാറ്റിനെ (17 പന്തിൽ 22) കൂട്ടുപിടിച്ച്​ ഗ്രീവ്​സ്​ നടത്തിയ രക്ഷാപ്രവർത്തനമാണ്​ ടീമിനെ പൊരുതാവുന്ന സ്​കോറിലെത്തിച്ചത്​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കടുവകൾക്ക്​ 20 ഓവറിൽ ഏഴുവിക്കറ്റ്​ നഷ്​ടത്തിൽ 134 റൺസെടുക്കാനേ സാധിച്ചുള്ളൂ. മൂന്നോവറിൽ 19 റൺസ്​ മാത്രം വഴങ്ങി രണ്ടുവിക്കറ്റ്​ വീഴ്​ത്തിയ ഗ്രീവ്​സ്​​ പന്തുകൊണ്ടും തിളങ്ങി. സ്റ്റാർ ബാറ്റ്​സ്​മാൻമാരായ മുഷ്​ഫികുർ റഹീമിനെയും (38) ശാകിബുൽ ഹസനെയുമാണ്​ (20) താരം മടക്കിയത്​.

ട്വന്‍റി20 ലോകകപ്പിലെ സ്​കോട്​ലൻഡിന്‍റെ രണ്ടാമത്തെ വിജയമാണിത്​. 2016 എഡിഷനിൽ ഹോങ്​കോങ്ങിനെതിരെയായിരുന്നു ആദ്യ വിജയം.

അവസാന ഓവറിൽ ബംഗ്ലാദേശിന്​ ജയിക്കാൻ 24 റൺസായിരുന്നു വേണ്ടിയിരുന്നത്​. എന്നാൽ സഫിയാൻ ശരീഫ്​ എറിഞ്ഞ ഓവറിൽ മെഹദി ഹസനും (13*) മുഹമ്മദ്​ സൈഫുദ്ദീനും (5*) അത്ഭുതങ്ങൾ കാണിക്കാനായില്ല. ബംഗ്ലാദേശിനായി നായകൻ മഹ്​മുദുല്ലയും (23) ആതിഫ്​ ഹുസൈനും പൊരുതിനോക്കി.

പുരുഷൻമാരുടെ ട്വന്‍റി20 ക്രിക്കറ്റിലെ വിക്കറ്റ്​ വേട്ടക്കാരുടെ പട്ടികയിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ ശാകിബ് (108)​ ഒന്നാമതെത്തി. ശ്രീലങ്കൻ താരം ലസിത്​ മലിംഗ (107), കിവീസ്​ താരം ടിം സൗത്തി (99), പാകിസ്​താന്‍റെ ഷാഹിദ് അഫ്രീദി (98), അഫ്​ഗാൻ താരം റാശിദ്​ ഖാൻ (95) എന്നിവരാണ്​ തുടർസ്​ഥാനങ്ങളിൽ. ​ ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshscotlandT20 World Cup 2021
News Summary - Scotland beat Bangladesh by 6 runs in T20 World Cup first round
Next Story