Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയെ തകർത്ത് സഞ്ജുവിന്റെ ചെന്നൈ; വാങ്കഡെയിൽ മഞ്ഞപ്പടയ്ക്ക് 103 റൺസിന്റെ വിജയം

text_fields
bookmark_border
മുംബൈയെ തകർത്ത് സഞ്ജുവിന്റെ ചെന്നൈ; വാങ്കഡെയിൽ മഞ്ഞപ്പടയ്ക്ക് 103 റൺസിന്റെ വിജയം
cancel

മുംബൈ: സഞ്ജു സാംസണിന്റെ ഉജ്ജ്വല സെഞ്ചുറിയും അകീൽ ഹൊസൈന്റെ മാരക ബൗളിങും കരുത്തായപ്പോൾ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംങ്സിന് 103 റൺസിന്റെ മികച്ച വിജയം. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ ചെന്നൈ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ, 19 ഓവറിൽ 104 റൺസിന് പുറത്തായി. 54 പന്തിൽ നിന്ന് 10 ഫോറും 8 സിക്സറുമടക്കം പുറത്താകാതെ 101 റൺസെടുത്ത സഞ്ജു സാംസണാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ലായത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ ഉറച്ചുനിന്ന സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചുറി കുറിച്ചു. നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് (22), ഡെവാൾഡ് ബ്രെവിസ് (21) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.

മറുപടി ബാറ്റിങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കം തന്നെ പിഴച്ചു. വെറും 11 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി അകീൽ ഹൊസൈനും മുകേഷ് ചൗധരിയും മുംബൈയെ സമ്മർദ്ദത്തിലാക്കി. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത അകീൽ ഹൊസൈനാണ് മുംബൈ നിരയെ തകർത്തത്. മധ്യനിരയിൽ തിലക് വർമ്മയും (37) സൂര്യകുമാർ യാദവും (35) പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഹാർദിക് പാണ്ഡ്യ (1), ഷെർഫെയ്ൻ റുഥർഫോർഡ് (0) എന്നിവർ വന്ന വേഗത്തിൽ തന്നെ മടങ്ങി. നൂർ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. എം.എസ്. ധോണിയുടെ അഭാവത്തിലും മികച്ച പ്രകടനം ചെന്നൈ താരങ്ങൾ പുറത്തെടുത്തപ്പോൾ, സഹതാരം മുകേഷ് ചൗധരിയുടെ മാതാവിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൈകളിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് മത്സരത്തിനിറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanju's Chennai crushes Mumbai; a 103-run victory for the Yellow Army at Wankhede.
Next Story