Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്ജു ഷോ; ചെപ്പോക്കിൽ...

സഞ്ജു ഷോ; ചെപ്പോക്കിൽ ഡൽഹിയെ തകർത്ത് ചെന്നൈക്ക് ആദ്യ ജയം

text_fields
bookmark_border
സഞ്ജു ഷോ; ചെപ്പോക്കിൽ ഡൽഹിയെ തകർത്ത് ചെന്നൈക്ക് ആദ്യ ജയം
cancel

ചെന്നൈ: ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറി കരുത്തിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് സീസണിലെ ആദ്യ വിജയം കുറിച്ചു. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 23 റൺസിനാണ് ചെന്നൈ ഡൽഹിയെ പരാജയപ്പെടുത്തിയത്. സഞ്ജുവിന്റെ (56 പന്തിൽ 115*) സെഞ്ചുറി മികവിൽ ചെന്നൈ ഉയർത്തിയ 212 റൺസ് പിന്തുടർന്ന ഡൽഹി 189 റൺസിന് എല്ലാവരും പുറത്തായി.

സീസണിലെ ആദ്യ സെഞ്ചുറി കുറിച്ച സഞ്ജു, 15 ഫോറും 4 സിക്സും സഹിതമാണ് 115 റൺസുമായി പുറത്താകാതെ നിന്നത്. ഐപിഎല്ലിൽ സഞ്ജുവിന്റെ നാലാം സെഞ്ചുറിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി സഞ്ജുവും റുതുരാജ് ഗെയ്‌ക്‌വാദും (15) ചേർന്ന് 62 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ വന്ന ആയുഷ് മാത്രെയും (59) സഞ്ജുവും ചേർന്ന് ഡൽഹി ബൗളർമാരെ നിലംപരിശാക്കി. രണ്ടാം വിക്കറ്റിൽ 113 റൺസാണ് ഇരുവരും ചേർത്തത്. അവസാന ഓവറുകളിൽ ശിവം ദുബെ (20*) സഞ്ജുവിന് മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിംഗിൽ ഡൽഹിക്കായി ട്രിസ്റ്റൺ സ്റ്റബ്സ് (60), പതും നിസ്സങ്ക (41) എന്നിവർ പൊരുതിയെങ്കിലും ചെന്നൈ ബൗളിംഗ് കരുത്തിന് മുന്നിൽ മറ്റാർക്കും തിളങ്ങാനായില്ല. നാല് വിക്കറ്റെടുത്ത ജാമി ഓവർട്ടണും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അൻഷുൽ കാംബോജുമാണ് ഡൽഹിയുടെ നടുവൊടിച്ചത്. പരിക്കേറ്റ ധോണി ഇല്ലാതെ ഇറങ്ങിയ ചെന്നൈക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsCSKDelhi Capitals
News Summary - Sanju Samson's spectacular century leads CSK to their first win of the season.
Next Story