Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്താ ചേട്ടാ, മത്സരങ്ങൾ എപ്പോഴും കടുപ്പമാകുന്നത്?’; സഞ്ജു സാംസണിന്‍റെ ഒറ്റവരി ട്വീറ്റ് വൈറൽ

text_fields
bookmark_border
‘എന്താ ചേട്ടാ, മത്സരങ്ങൾ എപ്പോഴും കടുപ്പമാകുന്നത്?’; സഞ്ജു സാംസണിന്‍റെ ഒറ്റവരി ട്വീറ്റ് വൈറൽ
cancel

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ പഞ്ചാബ് കിങ്സിനോട് പോരുതി തോറ്റതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്‍റെ ഒറ്റവരി ട്വീറ്റ് വൈറൽ.

അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ അഞ്ച് റണ്‍സിനാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. വമ്പനടികളിലൂടെ ഷിംറോൺ ഹെറ്റ്മിയറും ധ്രുവ് ജുറലും പ്രതീക്ഷ നൽകിയെങ്കിലും ടീമിന് ജയത്തിലെത്താനായില്ല. മത്സരശേഷമുള്ള സഞ്ജുവിന്‍റെ ഹിന്ദിയിലുള്ള ട്വീറ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘എന്താ ചേട്ടാ, മത്സരങ്ങൾ എപ്പോഴും കടുപ്പമാകുന്നത്?’ എന്ന കുറിപ്പിനൊപ്പം പഞ്ചാബ് നായകൻ ശിഖർ ധവാനൊപ്പം നിൽക്കുന്ന ചിത്രമാണ് സഞ്ജു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് ട്വീറ്റിന് താഴെ പ്രതികരിച്ചിരിക്കുന്നത്. നിങ്ങൾ രണ്ടുപേരും ലോകകപ്പ് ടീമിൽ ഇടം അർഹിക്കുന്നുണ്ടെന്ന് ഒരു ആരാധകൻ കമന്‍റ് ചെയ്തു. ആർ. അശ്വിനെ ഓപ്പണറായി ഇറക്കിയ തീരുമാനത്തെയും പലരും വിമർശിക്കുന്നുണ്ട്. മത്സരത്തിലെ അവസാന ഓവറിൽ ഹെറ്റ്മിയർ റണ്ണൗട്ടായതാണ് രാജസ്ഥാനു തിരിച്ചടിയായത്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ യുവതാരം ധ്രുവ് ജുറ‌ൽ 15 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. 25 പന്തിൽ 42 റൺസെടുത്തു പുറത്തായ ക്യാപ്റ്റൻ സഞ്ജു സാംസണാണു രാജസ്ഥാന്റെ ടോപ് സ്കോറർ.

അവസാന ഓവറിൽ 16 റൺസാണ് ടീമിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, 10 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഏഴാം നമ്പറിൽ ഇറങ്ങിയ വെസ്റ്റിൻഡീസ് താരം ഹെറ്റ്മിയർ 18 പന്തിൽ 36 റൺസെടുത്താണ് പുറത്തായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sanju Samson's epic one-liner to Shikhar Dhawan after RR vs PBKS match
Next Story