Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൊഞ്ചോടെ വീണ്ടും...

മൊഞ്ചോടെ വീണ്ടും സഞ്​ജു; സീസൺ റൺവേട്ടക്കാരിൽ മുമ്പൻ, ഐ.പി.എല്ലിൽ 3000 റൺസ്​ പിന്നിട്ടു

text_fields
bookmark_border
മൊഞ്ചോടെ വീണ്ടും സഞ്​ജു; സീസൺ റൺവേട്ടക്കാരിൽ മുമ്പൻ, ഐ.പി.എല്ലിൽ 3000 റൺസ്​ പിന്നിട്ടു
cancel

ദുബൈ: മരുഭൂ മണ്ണിൽ വീണ്ടും സഞ്​ജുവിന്‍റെ ദിനം. ആവനാഴിയിലെ മുഴുവൻ അസ്​ത്രങ്ങളും പുറത്തെടുത്ത്​ നിറഞ്ഞാടിയ സഞ്​ജു സാംസന്‍റെ കരുത്തിൽ ഹൈദരാബാദിനെതിരെ രാജസ്ഥാൻ​ ഭേദപ്പെട്ട സ്​കോർ കുറിച്ചു (164-5). 57പന്തിൽ ഏഴുബൗണ്ടറികളും മൂന്നുസിക്​സറുകളുമടക്കം ചേർത്ത 82 റൺസോടെ സഞ്​ജു ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ മുമ്പനുള്ള ഓറഞ്ച്​ തൊപ്പിയും ഐ.പി.എല്ലിൽ 3000 റൺസെന്ന ഖ്യാതിയും സ്വന്തമാക്കി. പത്തുമത്സരങ്ങളിൽ നിന്നും 430 റൺസെടുത്ത ശിഖർ ധവാന്‍റെ കയ്യിലുണ്ടായിരുന്ന ഒാറഞ്ച്​ തൊപ്പിയാണ്​ സഞ്​ജു തിരിച്ചുപിടിച്ചത്​.


ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത രാജസ്ഥാൻ എവിൻ ലൂയിസിനെ (6) നഷ്​ടപ്പെട്ടാണ്​ തുടങ്ങിയത്​. തുടർന്ന്​ യശസ്വി ജെയ്​സ്വാളിന്​ കൂട്ടായെത്തിയ സഞ്​ജു പതുക്കെയാണ്​ ഇന്നിങ്​സ്​ തുടങ്ങിയത്​. ഒരറ്റത്ത്​ അടിച്ചുതകർത്ത ജയ്​സ്വാളിന്​ (23 പന്തിൽ 36) സഞ്​ജു ഒത്ത കൂട്ടായി. ജയ്​സ്വാളും തൊട്ടുപിന്നാലെ ലിവിങ്​സ്​റ്റോണും (4) മടങ്ങിയതോടെ ബാറ്റിങ്ങിലെ സർവ ഉത്തരവാദിത്തവും സഞ്​ജും സ്വയം ഏറ്റെടുത്തു. 41 പന്തിൽ അർധ സെഞ്ച്വറി കുറിച്ച സഞ്​ജു ശേഷം അതിവേഗത്തിൽ ഗിയർ മാറ്റുകയായിരുന്നു.


ഒരു വേള സെഞ്ച്വറിയിലേക്കെന്ന്​ തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ കണിശതയോടെ പന്തെറിഞ്ഞ ഹൈദരാബാദ്​ ബൗളർമാർക്ക്​ മുന്നിൽ പതറുകയായിരുന്നു. ഇരുപതാം ഓവറിൽ സിദ്ധാർഥ്​ കൗളിന്‍റെ പന്തിൽ ബൗണ്ടറിക്കരികെ പിടികൊടുത്താണ്​ സഞ്​ജു മടങ്ങിയത്​. അവസാന ഓവറുകളിൽ കൂറ്റനടികൾ പിറക്കാത്തതിനാൽ രാജസ്ഥാൻ സ്​കോർ 164 ൽ ഒതുങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonIPL 2021
News Summary - sanju Samson's 57-ball 82 sets Sunrisers 165 target
Next Story