Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനിങ്ങളുടെ...

നിങ്ങളുടെ സ്​നേഹത്തിന്​ നന്ദി; കരുത്തോടെ തിരികെവരും -സഞ്​ജു

text_fields
bookmark_border
നിങ്ങളുടെ സ്​നേഹത്തിന്​ നന്ദി; കരുത്തോടെ തിരികെവരും -സഞ്​ജു
cancel

ദുബൈ: ടൂർണമെൻറിലുടനീളം ആരാധകർ തന്നിലർപ്പിച്ച സ്​നേഹത്തിനും പിന്തുണക്കും രാജസ്ഥാൻ റോയൽസിൻെറ മലയാളി താരം സഞ്​ജു സാംസൺ നന്ദിയർപ്പിച്ചു. വിജയം അനിവാര്യമായ മത്സരത്തിൽ കൊൽക്കത്തയോട്​ 60 റൺസിൻെറ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ ടൂർണമെൻറിൽ നിന്നും പുറത്തായിരുന്നു. ഒരു റൺസ്​ മാത്രമടെുത്ത സഞ്​ജുവിന്​ മത്സരത്തിൽ തിളങ്ങാനായിരുന്നില്ല.

''എല്ലാവരുടെയും പിന്തുണക്കും സ്​നേഹത്തിനും നന്ദി. ഞങ്ങൾ കരുത്തോടെ തിരിച്ചുവരും'' -സഞ്​ജു ഫേസ്​ബുക്കിൽ കുറിച്ചു. അനാവശ്യമായി വിക്കറ്റ്​ വലിച്ചെറിയുന്നെന്ന പഴി കേ​ട്ടെങ്കിലും തലയുയർത്തിത്ത​ന്നെയാണ്​ സഞ്​ജു മടങ്ങുന്നത്​.

14 മത്സരങ്ങളിൽ നിന്നും മൂന്ന്​ അർധശതകങ്ങളടക്കം 375 റൺസാണ്​ സഞ്​ജുവിൻെറ സമ്പാദ്യം. കീറൺ പൊള്ളാർഡും ​​ക്രിസ്​ ഗെയിലും എ.ബി ഡിവില്ലിയേഴ്​സുമടക്കമുള്ള വമ്പൻമാർ അരങ്ങുവാഴുന്ന ഐ.പി.എല്ലിൽ ഇതുവരെ ഏറ്റുവുമധികം സിക്​സറുകൾ പറന്നത്​ സഞ്​ജുവിൻെറ ബാറ്റിൽ നിന്നാണ്​. 26 സിക്​സറുകൾ പറത്തിയ സഞ്​ജുവിന്​ പിന്നാലെ 25 സിക്​സറുകളുമായി പഞ്ചാബിൻെറ നികൊളാസ്​ പുരാനുണ്ട്​​. 24 സിക്​സറുകൾ വീതം നേടിയ ഇഷാൻ കിഷനും ഇയാൻ മോർഗനുമാണ്​ തുടർന്നുള്ള സ്ഥാനങ്ങളിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonIPL 2020
News Summary - sanju samson thanks to fans
Next Story