വൈഭവ് സമൂഹമാധ്യമങ്ങളിലെ തരംഗം, പക്ഷെ കളത്തിൽ വേണ്ടത് സഞ്ജുവെന്ന് മുൻ ഇന്ത്യൻ പേസർ
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് ഞായറാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അരങ്ങുണരുമ്പോൾ, ഇന്ത്യൻ ടീം മാനേജ്മെന്റിന് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം ഇതാണ്— ഇന്നിങ്സ് ആര് ഓപ്പൺ ചെയ്യും? മലയാളി താരം സഞ്ജു സാംസൺ, 15-കാരനായ യുവതാരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ എന്നിവരുൾപ്പെടുന്ന സംഘത്തിൽ നിന്ന് രണ്ട് പേരെ തിരഞ്ഞെടുക്കുക എന്നത് പരിശീലകൻ ഗൗതം ഗംഭീറിനും നായകൻ ശ്രേയസ് അയ്യർക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽ 200-ലധികം റൺസ് നേടി 'പ്ലെയർ ഓഫ് ദി സീരീസ്' ആയ വൈഭവ് മികച്ച ഫോമിലാണ്.
സിംബാബ്‌വെ പര്യടനത്തിൽ സഞ്ജുവിന് വിശ്രമം അനുവദിച്ചതോടെ വൈഭവും അഭിഷേക് ശർമയുമായിരുന്നു ഇന്നിങ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, അതിന് മുമ്പ് നടന്ന യുകെ പര്യടനത്തിൽ ടീം മാനേജ്മെന്റിന്റെ പരീക്ഷണങ്ങൾ സഞ്ജുവിന്റെയും വൈഭവിന്റെയും ആത്മവിശ്വാസത്തെ ബാധിച്ചിരുന്നു. അയർലൻഡിനെതിരെ രണ്ടും ഇംഗ്ലണ്ടിനെതിരെ ഒരു മത്സരവും കളിച്ച സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതെ വന്നതോടെ ടീമിൽ നിന്ന് ഒഴിവാക്കുകയും പകരക്കാരനായി വൈഭവിനെ ഇറക്കുകയുമായിരുന്നു.
എന്നാൽ ഇടംകയ്യൻ ബാറ്ററായ വൈഭവിനും തിളങ്ങാനാവാതെ വന്നതോടെ അഞ്ചാം മത്സരത്തിൽ സഞ്ജുവിനെ വീണ്ടും പ്ലേയിങ് ഇലവനിലേക്ക് തിരിച്ചുവിളിച്ചു. സിംബാബ്‌വെ പരമ്പരയിൽ അവസരം ലഭിച്ചിട്ടും പരിചയസമ്പന്നനായ അഭിഷേക് ശർമയ്ക്കും തിളങ്ങാനായില്ല. ഇതാണ് നിലവിൽ മാനേജ്‌മെന്റിനെ കൂടുതൽ കുഴപ്പത്തിലാക്കുന്നത്.
അതിനിടെ, അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു സാംസണെ തന്നെ കളിപ്പിക്കണമെന്ന ശക്തമായ നിലപാടുമായി മുൻ ഇന്ത്യൻ പേസർ വിവേക് റസ്ദാൻ രംഗത്തെത്തി. ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് സഞ്ജുവെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്തിന് മുൻഗണന നൽകണവൈഭവ് സമൂഹമാധ്യമങ്ങളിലെ തരംഗം, പക്ഷെ കളത്തിൽ വേണ്ടത് സഞ്ജുവെന്ന് മുൻ ഇന്ത്യൻ പേസർമെന്നും രാസ്ദാൻ പറഞ്ഞു.
"സമൂഹമാധ്യമങ്ങളിൽ വൈഭവ് സൂര്യവംശി ഇപ്പോൾ വലിയ തരംഗമാണ്. ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങളാണ് അവനെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണം. എന്നാൽ നമ്മൾ കുറച്ചുകൂടി കാത്തിരിക്കേണ്ടതുണ്ട്. ഇവിടെ സഞ്ജുവിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഇഷാൻ കിഷനെയും അഭിഷേകിനെയും മാറ്റാൻ കഴിയില്ല. അതിനാൽ സഞ്ജുവും വൈഭവും തമ്മിലാണ് പ്രധാന മത്സരം. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന താരമാണ് സഞ്ജു," റസ്ദാൻ ചൂണ്ടിക്കാട്ടി.
"ലോകകപ്പിലെ മികച്ച താരമായിരുന്ന സഞ്ജു 200 സ്ട്രൈക്ക് റേറ്റിൽ 300 റൺസാണ് അടിച്ചുകൂട്ടിയത്. ഇതൊരു വലിയ പ്രതിസന്ധി തന്നെയാണ്. യുകെ പര്യടനത്തിൽ തിളങ്ങാനാവാതെ വന്നപ്പോഴാണ് സഞ്ജുവിനെ മാറ്റിയത്, എന്നാൽ പകരം വന്ന വൈഭവിനും ശരാശരി പ്രകടനമേ നടത്താനായുള്ളൂ. അതിനാൽ സഞ്ജുവിനെ തന്നെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നതാണ് യുക്തി. ടീമിൽ ഒട്ടേറെ ഇടംകയ്യൻ ബാറ്റർമാരുണ്ട്; ശ്രേയസ് മാത്രമാണ് വലംകയ്യൻ. സഞ്ജു ഒരിക്കലും നിസ്സാരക്കാരനായ കളിക്കാരനല്ല, ആദ്യ മത്സരത്തിൽ അദ്ദേഹത്തിൽ തന്നെ വിശ്വാസമർപ്പിക്കണം," റസ്ദാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

