Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എല്ലാം നല്ലതിന്...ഉടൻ കാണാം...’; പരിക്കേറ്റ് ടീമിൽനിന്ന് പുറത്തായതിനു പിന്നാലെ സഞ്ജു സാംസൺ

text_fields
bookmark_border
‘എല്ലാം നല്ലതിന്...ഉടൻ കാണാം...’; പരിക്കേറ്റ് ടീമിൽനിന്ന് പുറത്തായതിനു പിന്നാലെ സഞ്ജു സാംസൺ
cancel

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് മലയാളി താരം സഞ്ജു സാംസണെ ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിൽനിന്ന് ഒഴിവാക്കിയിരുന്നു. പകരം ജീതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തി.

മുംബൈയില്‍ നടന്ന ആദ്യ മത്സരത്തിൽ ഫീല്‍ഡിങ്ങിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. പൂനയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനൊപ്പം സഞ്ജു ഇല്ല. സ്കാനിങ്ങിന് വിധേയനാവുന്നതിന് സഞ്ജു മുംബൈയിൽ തുടരുകയാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു നിരാശപ്പെടുത്തിയിരുന്നു.

ആറ് പന്തില്‍ അഞ്ച് റൺസെടുത്ത് താരം പുറത്തായി. സിക്സടിക്കാനുള്ള ശ്രമത്തില്‍ ക്യാച്ചില്‍നിന്ന് രക്ഷപ്പെട്ട സഞ്ജു പിന്നാലെ ധനഞ്ജയ ഡിസില്‍വക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ശ്രീലങ്കന്‍ ബാറ്റിങ്ങിനിടെ ഹാര്‍ദിക് പാണ്ഡ്യയുടെ ഓവറില്‍ പാതും നിസങ്ക നല്‍കിയ ക്യാച്ച് സഞ്ജു കൈവിട്ടിരുന്നു. ക്യാച്ച് കൈയിലൊതുക്കിയശേഷം ഡൈവ് ചെയ്യുമ്പോഴാണ് സഞ്ജുവിന്‍റെ കൈയില്‍നിന്ന് പന്ത് നിലത്ത് വീണത്.

ഈ വീഴ്ചയിലാണ് താരത്തിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്. പരമ്പരയിൽ ബാക്കിയുള്ള രണ്ടു മത്സരങ്ങളും സഞ്ജുവിനു നഷ്ടമാകും. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചിരിക്കുകയാണ് താരം. ‘‘ഓൾ ഈസ് വെല്‍, സീ യൂ സൂൺ’’ (എല്ലാം നല്ലതിന്, ഉടൻ കാണാം) എന്ന കാപ്ഷനൊപ്പം സ്വന്തം ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വന്‍റി20 നായകൻ ഹാർദിക് പാണ്ഡ്യ ലവ് ഇമോജിയിട്ടാണു ഇതിനോട് പ്രതികരിച്ചത്.

എത്രയും പെട്ടെന്ന് പരിക്കു മാറട്ടെയെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ കുറിച്ചു. സിനിമാ താരം കുഞ്ചാക്കോ ബോബൻ ‘‘ശക്തമായി തിരിച്ചുവരൂ’’ എന്നും കമന്റ് ചെയ്തിട്ടുണ്ട്. ഇതിനകം മൂന്നു ലക്ഷത്തിലധികം പേരാണ് പോസ്റ്റിൽ ലൈക്ക് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanju Samson shares three-word message after being ruled out of India
Next Story