സഞ്ജുവിനേക്കാൾ മുന്നിൽ ജിതേഷോ? ഫസ്റ്റ് വിക്കറ്റ് കീപ്പർ ആരാകും? ടീം പ്രഖ്യാപനത്തിൽ നിഴലിക്കുന്നത്...
text_fieldsസഞ്ജു സാംസൺ, ജിതേഷ് ശർമ
ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറുടെ റോളിൽ മലയാളി താരം സഞ്ജു സാംസണിനേക്കാൾ പരിഗണന ജിതേഷ് ശർമക്കോ? ടീം പ്രഖ്യാപന വേളയിൽ സഞ്ജുവിനേക്കാൾ മുമ്പേ ചീഫ് സെലക്ടർ അജിത് അഗാർക്കർ പ്രഖ്യാപിച്ച പേര് ജിതേഷിന്റേതായിരുന്നുവെന്നത് ഇതിന്റെ സൂചനയാണോ എന്ന സന്ദേഹം ‘ക്രിക്ഇൻഫോ.കോം’ പങ്കുവെച്ചു.
വൈസ് ക്യാപ്റ്റൻ സ്ഥാനവുമായി ശുഭ്മൻ ഗിൽ ടീമിൽ തിരിച്ചെത്തുമ്പോൾ, ഗില്ലും അഭിഷേക് ശർമയുമാകും ഓപൺ ചെയ്യുകയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അങ്ങനെ വരുമ്പോൾ ഒരുപക്ഷേ, ബാക് അപ്പ് ഓപണർ എന്നതാവാം സഞ്ജുവിന്റെ റോൾ. ഈ സാഹചര്യത്തിൽ ഫസ്റ്റ് വിക്കറ്റ് കീപ്പറുടെ റോളിൽ ജിതേഷ് ശർമ ടീമിലെത്താനുള്ള സാധ്യതയാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, ടീമിനെ തെരഞ്ഞെടുക്കുന്നതിന്റെ ഉത്തരവാദിത്വം മാത്രമേ സെലക്ഷൻ കമ്മിറ്റിക്ക് ഉള്ളൂവെന്നും കളിയിൽ അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നത് കോച്ചും ക്യാപ്റ്റനുമാണെന്നും ചീഫ് സെലക്ടർ അജിത് അഗാർക്കർ ടീം പ്രഖ്യാപന വേളയിൽ വ്യക്തമാക്കി. ദുബൈയിൽ എത്തിയശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. ശുഭ്മൻ കുറച്ചുമാസങ്ങളായി മികച്ച ഫോമിലാണ്. അതുപോലെ സഞ്ജുവും. അഭിഷേക് ശർമക്കൊപ്പം രണ്ടു മികച്ച ഒപ്ഷനുകളാണ് ഇപ്പോൾ ടീമിനുള്ളതെന്ന് അഗാർക്കർ ചൂണ്ടിക്കാട്ടി.
വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം ജിതേഷ് ശർമയെയും ടീമിലെടുത്തിട്ടുണ്ട്. ഐ.പി.എല്ലിൽ ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു നിരയിൽ നടത്തിയ മിന്നും പ്രകടനമാണ് ജിതേഷിന് ടീമിൽ ഇടം നേടിക്കൊടുത്തത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ധ്രുവ് ജുറേലിനെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ ഒമ്പതു മുതൽ 28 വരെ ദുബൈയിലും അബൂദബിയിലുമായാണ് ഇക്കുറി ഏഷ്യാകപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്. പാകിസ്താൻ, ആതിഥേയരായ യു.എ.ഇ, ഒമാൻ ടീമുകൾക്കൊപ്പം ഗ്രൂപ് ‘എ’യിലാണ് ഇന്ത്യയുടെ സ്ഥാനം. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോങ് ടീമുകൾ ഗ്രൂപ് ‘ബി’യിലും.
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവിനെ ക്യാപ്റ്റനായി നിലനിർത്തി. ശ്രേയസ് അയ്യരെയും യശസ്വി ജയ്സ്വാളിനെയും ഒഴിവാക്കിയതാണ് ടീം പ്രഖ്യാപനത്തിൽ ഏറെ ശ്രദ്ധേയമായത്. ടെസ്റ്റിൽ തകർപ്പൻ ഫോമിലായിരുന്ന മുഹമ്മദ് സിറാജിനും വാഷിങ്ടൺ സുന്ദറിനും ടീമിൽ സ്ഥാനം കിട്ടിയില്ല.
സെപ്റ്റംബർ ഒമ്പതു മുതൽ 28 വരെ ദുബൈയിലും അബൂദബിയിലുമായാണ് ഇക്കുറി ഏഷ്യ കപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്. പാക്കിസ്ഥാൻ, ആതിഥേയരായ യു.എ.ഇ, ഒമാൻ ടീമുകൾക്കൊപ്പം ഗ്രൂപ് ‘എ’യിലാണ് ഇന്ത്യയുടെ സ്ഥാനം. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോങ് ടീമുകൾ ഗ്രൂപ് ‘ബി’യിലും.
ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

