Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്നലെ ദേവ്​ദത്ത്​, ഇന്ന്​ സഞ്​ജു; ഗൾഫിൽ പണിയെടുക്കാൻ മലയാളിയെ കഴിഞ്ഞേ ആരുമൊള്ളൂ
cancel
Homechevron_rightSportschevron_rightCricketchevron_rightഇന്നലെ ദേവ്​ദത്ത്​,...

ഇന്നലെ ദേവ്​ദത്ത്​, ഇന്ന്​ സഞ്​ജു; 'ഗൾഫിൽ പണിയെടുക്കാൻ മലയാളിയെ കഴിഞ്ഞേ ആരുമൊള്ളൂ'

text_fields
bookmark_border

ഷാർജ: 'അല്ലെങ്കിലും ഗൾഫിൽ പണിയെടുക്കാൻ മലയാളിയെ കഴിഞ്ഞേ ആരുമൊള്ളൂ'.. ദേവ്​ദത്ത്​ പടിക്കലിന്​ പിന്നാലെ ഇന്ന്​ സഞ്​ജു സാംസണും കൂടി മിന്നിത്തിളങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുന്ന ഒരു ട്രോൾ ഇങ്ങനെയാണ്​.

അതെ, മലയാളികളുടെ സ്വന്തം ഭൂമികയായ യു.എ.ഇയുടെ മണ്ണിൽ കളി നടക്കു​േമ്പാൾ മലയാളികൾ എങ്ങനെ തിളങ്ങാതിരിക്കും. എട്ട്​ പടുകൂറ്റൻ സിക്​സറടക്കം 32 പന്തിൽ നിന്നും 74 റൺസുമായി ത​െൻറ ക്ലാസ്​ തെളിയിച്ചാണ്​​ ഇന്ന്​ സഞ്​ജു മടങ്ങിയത്​.

സാക്ഷാൽ മഹേന്ദ്ര സിങ്​ ധോണിയെ വിക്കറ്റിന്​ പിന്നിൽ സാക്ഷി നിർത്തിയായിരുന്നു സഞ്​ജുവി​െൻറ തേരോട്ടം. വെറും 19 പന്തുകളിൽ നിന്നാണ്​ സഞ്​ജു അർധ സെഞ്ചുറി തികച്ചത്​. എട്ടാം ഒാവർ എറിയാനെത്തിയ പിയൂഷ്​ ചൗള സഞ്​ജുവി​െൻറ ബാറ്റി​െൻറ ചൂട്​ ശരിക്കും അറിഞ്ഞു. ഷാർജ സ്​റ്റേഡിയത്തി​െൻറ നെറുകയിൽ ചുംബിച്ച​ പടുകൂറ്റൻ സിക്​സറടക്കം​ സഞ്​ജുവി​െൻറ ബാറ്റിൽ നിന്നും ആ ഒാവറിൽ മാത്രം മൂന്ന്​ സിക്​സറുകളാണ്​ പിറന്നത്​.

തുടക്കത്തിൽ യശസ്വി ജയ്​സ്വാളിനെ (6) നഷ്​ടമായ ശേഷം ക്രീസിൽ സ്​റ്റീവൻ സ്​മിത്തിനൊപ്പം നിലയുറപ്പിച്ച സഞ്​ജു സിക്​സറുകളുടെ മാലപ്പടക്കം തീർത്തു. അസാധ്യമായ ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ സഞ്​ജുവി​െൻറ ഇന്ധനത്തിൽ രാജസ്ഥാ​െൻറ റൺറേറ്റും കുതികുതിച്ചു.

12ാം ഒാവറിൽ ലുൻഗി എൻഗിഡിയുടെ പന്തിൽ ദീപക്​ ചഹറിന് പിടികൊടുത്ത്​​ സഞ്​ജുമടങ്ങു​േമ്പാൾ രാജസ്​ഥാൻ സ്​കോർ 132 റൺസിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju SamsonRajasthan RoyalsIPL 2020
Next Story