Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിൽ...

ഐ.പി.എല്ലിൽ സഞ്​ജുവിന്​ വിലക്ക്​ ഭീഷണി; കാരണം ഇതാണ്​

text_fields
bookmark_border
sanju samson
cancel

ദുബൈ: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ 33 റൺസിന്‍റെ തോൽവി വഴിങ്ങിയതിന്​ പിന്നാലെ രാജസ്​ഥാൻ റോയൽസ്​ നായകൻ സഞ്​ജു സാംസണിന്​ ഇരുട്ടടിയായി കുറഞ്ഞ ഓവർ നിരക്കി​നുള്ള പിഴയും വിലക്ക്​ ഭീഷണിയും.

പഞ്ചാബിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ സഞ്​ജുവിന്​ 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു. ഞായറാഴ്ച തുടർച്ചയായ രണ്ടാം മത്സരത്തിലും കുറ്റം ആവർത്തിച്ചതോടെ പി​ഴ 24 ലക്ഷമായി. ഒപ്പം സഹതാരങ്ങൾ ആറ്​ ലക്ഷം ​രൂപയോ മാച്ച്​ഫീയുടെ 25 ശതമാനമോ നൽകണം.

തുടർച്ചയായി രണ്ട്​ മത്സരങ്ങളിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ പിഴ ലഭിച്ചതോടെ സഞ്​ജു വിലക്ക്​ ഭീതിയിലാണ്​. ഒരുതവണ കൂടി ഇത്​ സംഭവിച്ചാൽ സഞ്​ജുവിന്​ ഒരു മത്സരത്തിൽ വിലക്ക്​ ലഭിക്കും. സീസണിലെ മൂന്നാമത്തേതും തുടർന്നുള്ള ഓരോ കുറ്റത്തിനും ബൗളിങ്​ ടീം നായകനിൽ നിന്ന്​ 30 ലക്ഷം രൂപയാണ്​ പിഴ ഈടാക്കുക. അടുത്ത ലീഗ് മത്സരത്തിൽ വിലക്കും ലഭിക്കുമെന്നാണ്​ ഐ.പി.എൽ ചട്ടം.

ഐ.പി.എൽ ഓവർ നിരക്ക്​ നിയമം ഇങ്ങനെ

ക്രിക്കറ്റ്​ മത്സരത്തിൽ ബൗളിങ്​ ടീം മണിക്കൂറിൽ എറിഞ്ഞ്​​ തീർക്കേണ്ട ഓവറുകളുടെ എണ്ണമാണിത്​. ഐ.സി.സിയുടെ ട്വന്‍റി20 ഓവർ നിരക്കാണ്​ ഐ.പി.എല്ലിലും സ്വീകരിക്കുന്നത്​.

ഒന്നര മണിക്കൂറിനുള്ളിൽ ബൗളിങ്​ ടീം ഇന്നിങ്​സ്​ പൂർത്തിയാക്കണമെന്നാണ്​ ചട്ടം. രണ്ടര മിനിറ്റ്​ ദൈർഖ്യമുള്ള രണ്ട്​ സ്​ട്രാറ്റജിക്​ ടൈംഔട്ട്​ അടക്കമാണിത്​. മഴ​, പരിക്ക്​, മൂന്നാമ അമ്പയർ, എന്നിവ മൂലമുള്ള സമയനഷ്​ടങ്ങൾ ഒഴിവാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonbanIPL 2021
News Summary - Sanju Samson in danger of getting ban reason is this
Next Story