Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സഞ്ജു പിഴവുകളിൽനിന്ന് പാഠം പഠിച്ചില്ലെങ്കിൽ ആ സ്ഥാനം മറ്റാരെങ്കിലും ​ൈകയ്യടക്കും
cancel
Homechevron_rightSportschevron_rightCricketchevron_right'സഞ്ജു പിഴവുകളിൽനിന്ന്...

'സഞ്ജു പിഴവുകളിൽനിന്ന് പാഠം പഠിച്ചില്ലെങ്കിൽ ആ സ്ഥാനം മറ്റാരെങ്കിലും ​ൈകയ്യടക്കും'

text_fields
bookmark_border



ന്യൂഡൽഹി: ആസ്​ട്രേലിയക്കെതിരെ നിറം മങ്ങിയ പ്രകടനം കാഴ്​ച്ചവെച്ച മലയാളി താരം സഞ്ജു വി സാംസൺ ഇന്ത്യൻ ക്രിക്കറ്റി​െൻറ ഭാവി പ്രതീക്ഷ തന്നെയാണെന്നും പിഴവുകളിൽനിന്ന് പാഠം പഠിക്കുന്നില്ലെങ്കിൽ മറ്റൊരാൾ ആ സ്ഥാനം കയ്യടക്കുമെന്നും മുൻ ഇന്ത്യൻ ബൗളർ ഹർഭജൻ സിങ്ങി​െൻറ ഉപദേശം​.


'ഈ താരങ്ങളൊക്കെത്തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റി​െൻറ ഭാവി. പിഴവുകൾ വരുത്തിയില്ലെങ്കിൽ അവരെങ്ങനെ പഠിക്കും. സഞ്ജു സാംസണി​െൻറ കഴിവുവച്ച് അദ്ദേഹം പിഴവുകളെല്ലാം തിരുത്തി കൂടുതൽ മികച്ച താരമായി തിരികെ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിഴവുകളിൽനിന്ന് പാഠം പഠിക്കുന്നില്ലെങ്കിൽ മറ്റൊരാൾ ആ സ്ഥാനം കയ്യടക്കും. കാരണം, നാലാം നമ്പർ എന്നത് ഏതൊരു ടീമിലെയും പ്രധാനപ്പെട്ട സ്ഥാനമാണ്. അവിടെ ബാറ്റു ചെയ്യാൻ അവസരം ലഭിച്ചാൽ അത് മുതലാക്കാൻ ശ്രമിക്കുക. ഇത്തവണ കഴിഞ്ഞില്ലെങ്കിൽക്കൂടി അടുത്ത പരമ്പരയിൽ കൂടുതൽ തയാറെടുപ്പുമായി വന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രദ്ധിക്കണം' - ഹർഭജൻ പറഞ്ഞു.

ആസ്ട്രേലിയയ്‍ക്കെതിരായ ട്വൻറി20 പരമ്പരയിൽ മൂന്നു മത്സരങ്ങളിലും അവസരം ലഭിച്ചെങ്കിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. മൂന്ന്​ മത്സരങ്ങളിൽ 23 റൺസായിരുന്നു ഉയർന്ന സ്കോർ. ഇതിനു പിന്നാലെയാണ് ഹർഭജൻ പ്രതികരിച്ചത്​.

കഴിഞ്ഞ ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനത്തെ തുടർന്നാണ്​ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വൻറി20 ടീമിൽ സഞ്ജു ഇടം ലഭിക്കുന്നത്​.


'നാലാം നമ്പറിൽ ബാറ്റു ചെയ്യാൻ സഞ്ജുവിന് അവസരം ലഭിച്ചു. ഇപ്പോഴും അദ്ദേഹം രാജ്യാന്തര കരിയറിലെ ഒന്നാമത്തെ രണ്ടാമത്തെയോ പരമ്പര മാത്രമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ പഠിക്കാൻ ഇനിയും സമയമുണ്ട്. അദ്ദേഹത്തിന് പ്രതിഭയുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഇന്ത്യ പരമ്പര നേടുകയും ചെയ്തു' – ഹർഭജൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan singhsanju v samson
Next Story