Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'സഞ്​ജുവി​േന്‍റത്​...

'സഞ്​ജുവി​േന്‍റത്​ മികച്ച ക്രിക്കറ്റ്​ തലച്ചോർ'; നായകനെ വാഴ്​ത്തി ക്രിസ്​ മോറിസ്​

text_fields
bookmark_border
Chris Morris
cancel

രാജസ്ഥാൻ റോയൽസിന്‍റെ മലയാളി നായകൻ സഞ്​ജു സാംസണെ പുകഴ്​ത്തി ക്രിസ്​ മോറിസ്​. ഐ.പി.എൽ ലേലത്തിൽ 16 കോടി രൂപയുടെ റെക്കോർഡ്​ തുകക്ക്​ രാജസ്ഥാൻ റോയൽസിലെത്തിയതിന്​ പിന്നാലെയാണ്​ ദക്ഷിണാഫ്രിക്കൻ താരം മനസ്സുതുറന്നത്​.

''സഞ്​ജുവുമായി എനിക്ക്​ നല്ല ബന്ധമുണ്ട്​. രാജസ്ഥാൻ റോയസിനായും ഡൽഹി ഡെയർ ഡെവിൾസിനായും ഞങ്ങൾ ഒന്നിച്ചു കളിച്ചിട്ടുണ്ട്​. യുവതാരമായ ഒരു നായകനായല്ല, മികച്ച ക്രിക്കറ്റ്​ തലച്ചോറുള്ള കളിയെ ഗൗര​വത്തോടെ സമീപിക്കുന്ന താരമായാണ്​ ​അദ്ദേഹത്തെ കാണുന്നത്​. അദ്ദേഹത്തിന്​ കീഴിൽ കളിക്കാൻ കാത്തിരിക്കുകയാണ്​''-മോറിസ്​ ​ഒരു ഒരു അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ ഏതാനും സീസണുകളിലായി രാജസ്ഥാൻ റോയൽസിന്‍റെ ബാറ്റിങ്​ നിരയുടെ അവിഭാജ്യഘടകമായ സഞ്ജുവിന്​ ഈ വർഷമാണ്​ മാനേജ്​മെന്‍റ്​ നായകസ്ഥാനം നൽകിയത്​. ബെൻസ്​റ്റോക്​സ്​, ജോസ്​ ബട്​ലർ, ജോഫ്ര ആർച്ചർ, ഡേവിഡ്​ മില്ലർ അടക്കമുള്ള വൻ താരനിരയുമായാണ്​ രാജസ്ഥാൻ പോരിനിറങ്ങുന്നത്​. ഏപ്രിൽ 12ന്​ കിങ്​സ്​ ഇലവൻ പഞ്ചാബുമായാണ്​ രാജസ്ഥാന്‍റെ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju SamsonIPL 2021Chris Morris
Next Story