Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ജു പുറത്ത് പകരം വൈഭവ് സൂര്യവംശി; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
സഞ്ജു പുറത്ത് പകരം വൈഭവ് സൂര്യവംശി; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
cancel

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ അമ്പരപ്പ്. 2026 ലെ ട്വന്റി-20 ലോകകപ്പിൽ 4 ഇന്നിങ്സുകളിൽ നിന്ന് 321 റൺസോടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയി തെരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ ഒഴിവാക്കിയതിൽ ബി.സി.സി.ഐ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല. സഞ്ജുവിന് വിശ്രമം അനുവദിച്ചതാണോ അതോ ഒഴിവാക്കിയതാണോ എന്നതിൽ വ്യക്തതയില്ല. അതേസമയം, 15-കാരനായ യുവ വിസ്മയം വൈഭവ് സൂര്യവംശിയെ സെലക്ടർമാർ ടീമിൽ നിലനിർത്തി.

ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയാണ്. വിക്കറ്റ് കീപ്പർ ബാറ്റർ പ്രഭ്സിമ്രാൻ സിങ്ങിന് ഇതാദ്യമായി ദേശീയ ടീമിലേക്ക് വിളിപ്പുത്തി.നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ നിന്ന് വൻ അഴിച്ചുപണിയാണ് സിംബാബ്‌വെ പരമ്പരയ്ക്കായി നടത്തിയിരിക്കുന്നത്. സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖർ. റിങ്കു സിങ്, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), അശോക് ശർമ്മ, യാഷ് താക്കൂർ, ഹർഷ് ദുബെ എന്നിവർ ടീമിലേക് തിരിച്ചെത്തി.

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. തുടർന്ന് മാഞ്ചസ്റ്ററിലെ രണ്ടാം മത്സരത്തിൽ സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിന്റെ ഭാഗമായാണ് സിംബാബ്‌വെ പരമ്പരയിലെ ഈ മാറ്റമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ശിവം ദുബെയെ ഉൾപ്പെടുത്തിയിട്ടുണ്ട്. സിംബാബ്‌വെയിലെ ഹരാരെയിലാണ് മൂന്ന് മത്സരങ്ങളും നടക്കുക.

*ഒന്നാം ട്വന്റി-20: ജൂലൈ 23

*രണ്ടാം ട്വന്റി-20: ജൂലൈ 25

*മൂന്നാം ട്വന്റി-20: ജൂലൈ 26

ഇന്ത്യൻ സ്ക്വാഡ്‌

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, റിങ്കു സിങ്, ഹർഷ് ദുബെ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanju Samson Dropped, Vaibhav Suryavanshi Retained: India Announces T20 Squad for Zimbabwe Series
Next Story