Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘​റോയൽ സഞ്ജു’; പഞ്ചാബിനെ 50 റൺസിന് വീഴ്ത്തി രാജസ്ഥാൻ

text_fields
bookmark_border
യ​ശ​സ്വി ജ​യ്സ്വാ​ൾ -67, സ​ഞ്ജു സാം​സ​ൺ -38
Sanju Samson, Yashasvi Jaiswal
cancel

മു​ല്ല​ൻ​പൂ​ർ: നാ​യ​ക​ത്തൊ​പ്പി​യി​ൽ തി​രി​ച്ചു​വ​ര​വ് രാ​ജ​കീ​യ​മാ​ക്കി ക്യാ​പ്റ്റ​ൻ സ​ഞ്ജു. ബാറ്റിങ്ങിലും ബൗളിങ്ങിലും താളം തിരിച്ചു പിടിച്ച് കരുത്തരായ പഞ്ചാബിനെ 50 റൺസിന് തകർത്തുവിട്ടാണ് സഞ്ജുവിനു കീഴിൽ രാജസ്ഥാൻ ടീം റോയലാണെന്ന് തെളിയിച്ചത്. യ​ശ​സ്വി ജ​യ്സ്വാ​ൾ അ​ർ​ധ സെ​ഞ്ച്വ​റി കുറിച്ച കളിയിൽ സഞ്ജുവും റിയാൻ പരാഗും മികച്ച ബാറ്റിങ് കെട്ടഴിച്ചു. ജൊഫ്ര ആർച്ചർ മൂന്നു വിക്കറ്റും നേടി. സ്കോർ രാജസ്ഥാൻ 205/4, പഞ്ചാബ് 155/9.

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ ഓ​പ​ണ​ർ​മാ​ർ ഗം​ഭീ​ര തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ജ​യ്സ്വാ​ൾ 45 പ​ന്തി​ൽ അ​ഞ്ച് സി​ക്സും മൂ​ന്ന് ഫോ​റു​മ​ട​ക്കം 67 റ​ൺ​സു​മാ​യി മു​ന്നി​ൽ ​നി​ന്ന​പ്പോ​ൾ കൂ​ട്ടു​ന​ൽ​കി​യ സ​ഞ്ജു 26 പ​ന്തി​ൽ ആ​റ് ബൗ​ണ്ട​റി​ക​ള​ട​ക്കം 38 റ​ൺ​സും നേ​ടി. ഇ​രു​വ​രെ​യും ഫെ​ർ​ഗു​സ​ണാ​ണ് മ​ട​ക്കി​യ​ത്.

ടീം ​സ്കോ​ർ 89ൽ ​നി​ൽ​ക്കെ സ​ഞ്ജു​വി​നെ ശ്രേ​യ​സ് അ​യ്യ​രു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച ന്യൂ​സി​ല​ൻ​ഡ് താ​രം ജ​യ്സ്വാ​ളി​നെ ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു. വ​ൺ​ഡൗ​ണാ​യി​റ​ങ്ങി​യ റി​യാ​ൻ പ​രാ​ഗ് 25 പ​ന്തി​ൽ 43 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ഹെ​റ്റ്മെ​യ​ർ 20ഉം ​നി​തീ​ഷ് റാ​ണ 12ഉം ​റ​ണ്ണെ​ടു​ത്തു. അ​ഞ്ചു പ​ന്തു മാ​ത്രം നേ​രി​ട്ട ​ധ്രു​വ് ജു​റെ​ൽ ഒ​രു ഫോ​റും ഒ​രു സി​ക്സു​മ​ട​ക്കം 13 റ​ണ്ണെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. 20 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റി​ന് 205 റ​ൺ​സാ​യി​രു​ന്നു രാ​ജ​സ്ഥാ​ന്റെ സ​മ്പാ​ദ്യം.

മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും പഞ്ചാബിന് മേൽക്കൈ ലഭിച്ചില്ല. പുതുമുഖം നെഹാൽ വധേര അർധ സെഞ്ച്വറി (62) നേടിയത് മാത്രമായിരുന്നു ഏക ആശ്വാസം. രാജസ്ഥാൻ ബൗളിങ്ങിൽ ആർച്ചർ മൂന്നു പേരെ മടക്കി കളിയിൽ തിരിച്ചെത്തിയപ്പോൾ സന്ദീപ് ശർമ, മഹീഷ് തീഷ്ണ എന്നിവർക്ക് രണ്ടുവീതം വിക്കറ്റും ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanju Samson becomes most successful Rajasthan Royals captain, with win over Punjab Kings
Next Story