നീണ്ട മുടിയുമായാണ് ധോണിയെ ആദ്യം കണ്ടിരുന്നതെങ്കിൽ നോക്കുക പോലുമില്ലായിരുന്നെന്ന് ഭാര്യ സാക്ഷി
text_fieldsയു.എ.ഇ: ഓറഞ്ച് കളറിൽ നീണ്ട മുടിയുമായാണ് ധോണിയെ ആദ്യം കണ്ടിരുന്നതെങ്കിൽ നോക്കുക പോലുമുണ്ടായിരുന്നില്ലെന്ന് ഭാര്യ സാക്ഷി ധോണി. ഭാഗ്യത്തിന് നീളൻ മുടിയിൽ എനിക്കദ്ദേഹത്തെ കാണേണ്ടി വന്നില്ല. ആ ഹെയർസ്റ്റൈലിന് ഭംഗിയൊക്കെ കാണുമായിരിക്കും. പക്ഷെ മാഹിക്ക് അത് ചേരില്ല. ജോൺ എബ്രഹാമിനൊക്കെ ചേരുമെന്നും സാക്ഷി പറഞ്ഞു.
വ്യാഴാഴ്ചയായിരുന്നു സാക്ഷിയുടെ 32ാം പിറന്നാൾ. ദുബായിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആഘോഷം. ടെന്നീസ് താരം സാനിയ മിർസയും ഭർത്താവ് പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും ദുബായിലെ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. ധോണിക്കും സാക്ഷിക്കും ഒപ്പമുള്ള ചിത്രം പിറന്നാൾ ആശംസ നേർന്നു കൊണ്ട് സാനിയയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
മഹേന്ദ്ര സിങ് ധോണി ഇപ്പോഴും ദുബായിലാണ്. ഭാര്യ സാക്ഷിക്കും മകൾ സിവയ്ക്കുമൊപ്പം വിശ്രമകാലം ആഘോഷിക്കുകയാണ് ധോണി. ലോക്ഡൗണിനെ തുടർന്ന് സാനിയയും ഷുഹൈബും ഇന്ത്യയിലും പാകിസ്ഥാനിലുമായിരുന്നു കഴിഞ്ഞിരുന്നത്. അടുത്തിടെയാണ് ഇരുവരും ദുബായിൽ എത്തിയത്.
അടുത്തിടെ ധോണിയെ കുറിച്ച് രസകരമായ കാര്യങ്ങൾ സാക്ഷി ആരാധകരുമായി പങ്കുവെച്ചിരുന്നു. വീട്ടിൽ ക്രിക്കറ്റിനെ കുറിച്ച് ചർച്ചയില്ലെന്നും സാക്ഷി പറഞ്ഞിരുന്നു. 'വീട്ടിൽ ആ ചർച്ചയ്ക്കൊന്നും ഇടമില്ല. എല്ലാത്തിനോടും ശാന്തതയോടെ സമീപിക്കുന്ന ധോണിയെ അസ്വസ്ഥപ്പെടുത്താൻ തനിക്ക് മാത്രമേ കഴിയൂ' -എന്നായിരുന്നു സാക്ഷി പറഞ്ഞത്.
ഈ വർഷം ആഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്തിടെ സമാപിച്ച ഐ.പി.എല്ലിൽ കളിച്ചെങ്കിലും പ്രകടനം മോശമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

