Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബാറ്റ്​സ്​മാൻ എന്ന നിലയിൽ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബൗളർ; ഇന്ത്യൻ താരത്തെ പുകഴ്​ത്തി സംഗക്കാര
cancel
Homechevron_rightSportschevron_rightCricketchevron_right'ബാറ്റ്​സ്​മാൻ എന്ന...

'ബാറ്റ്​സ്​മാൻ എന്ന നിലയിൽ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബൗളർ'; ഇന്ത്യൻ താരത്തെ പുകഴ്​ത്തി സംഗക്കാര

text_fields
bookmark_border

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര ഒരു കാലത്ത്​ ബൗളർമാരുടെ പേടിസ്വപ്​നമായിരുന്നു. അദ്ദേഹത്തി​െൻറ നായകത്വത്തിൽ ശ്രീലങ്ക ലോകത്തിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നായിരുന്നു. വിവിധ ലോകകപ്പുകളിൽ ലങ്കയെ ഫൈനൽ വരെ എത്തിച്ച അദ്ദേഹം 2014ൽ ടി20 ലോകകപ്പിൽ ടീമിന്​ കിരീടം നേടിക്കൊടുക്കുകയും ചെയ്​തിരുന്നു. 2015ൽ വിരമിക്കു​േമ്പാൾ സംഗക്കാര ഏകദിന ഫോർമാറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ റൺ സ്​കോററായിരുന്നു. ടെസ്റ്റിൽ ആറാമനും. 15 വർഷത്തെ കരിയറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,016 റൺസ് നേടിയിട്ടുണ്ട്​ സംഗക്കാര.

ഇത്രയൊക്കെ റെക്കോർഡുകളും നേട്ടങ്ങളും കൈയ്യിലുണ്ടെങ്കിലും ഒരു ബൗളർ ത​െൻറ ഉറക്കും കെടുത്തിയിട്ടുണ്ടെന്ന്​ സമ്മതിച്ചിരിക്കുകയാണ്​ സംഗ. അത്​ മറ്റാരുമല്ല, ഇന്ത്യക്കാരുടെ പ്രിയങ്കരനായ സ്​പിൻ മാന്ത്രികൻ അനിൽ കുംബ്ലെ തന്നെ. ''ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ എനിക്ക് കുറച്ച് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിട്ടുള്ള ബൗളറാണ്​ അനില്‍ കുംബ്ലെ. അദ്ദേഹം സാധാരണ രീതിയിലുള്ള ലെഗ് സ്പിന്നറായിരുന്നില്ല. വലിയ ശരീരമുള്ള കുംബ്ലെ കൈകള്‍ ഉയര്‍ത്തിയാണ് പന്തെറിയുന്നത്. വേഗതയിൽ സ്റ്റംപിന് നേരെയും കൃത്യതയോടെയുമാണ്​ അദ്ദേഹം പന്തെറിയുന്നത്​. റണ്‍സിനായി അടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പന്തില്‍ ബൗണ്‍സും കൂടുതലാണ്. വളരെ സ്‌നേഹമുള്ള വ്യക്തിത്വമാണ് കുംബ്ലെയുടേത്​. അദ്ദേഹം ക്രിക്കറ്റിനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു. ഇന്ത്യയുടെയും ലോക ക്രിക്കറ്റി​െൻറയും ചാമ്പ്യനായിരുന്നു കുംബ്ലെ'-സംഗക്കാര ​െഎ.സി.സിക്ക്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

മുൻ ലങ്കൻ ബാറ്റിങ്​ ഇതിഹാസം മഹേല ജയവർധനയും പാകിസ്​താൻ ബൗളിങ്​ ഇതിഹാസം വസീം അക്രവും കുംബ്ലെയെ കുറിച്ച്​ സംഗക്കാര പറഞ്ഞ കാര്യങ്ങൾ ശരിവെച്ചു. കുംബ്ലെ എല്ലാ ബാറ്റ്‌സ്മാൻമാർക്കെതിരെയും കൃത്യമായ പദ്ധതിയുള്ള ബൗളറാണെന്ന്​ മഹേല അഭിപ്രായപ്പെട്ടു. കുംബ്ലെ ത​െൻറ ടീമിനെതിരെ പത്ത്​ വിക്കറ്റ്​ വീഴ്​ത്തിയ സംഭവം ഒാർത്തെടുത്ത വസീം അക്രം അദ്ദേഹം ഏറ്റവും മികച്ച ലെഗ് സ്പിന്നറാണെന്നും പറഞ്ഞു.

ടെസ്റ്റില്‍ 619 വിക്കറ്റുകളാണ്​ അനിൽ കുംബ്ലെയുടെ പേരിലുള്ളത്​. 271 ഏകദിനങ്ങളിൽല്‍ നിന്നായി 337 വിക്കറ്റും 42 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 45 വിക്കറ്റും താരത്തി​െൻറ പേരിലുണ്ട്. വിരമിച്ച ശേഷം ഇന്ത്യന്‍ ദേശീയ ടീമി​െൻറ പരിശീലകനായും കുംബ്ലെ സേവനം അനുഷ്ടിച്ചിരുന്നു. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സി​െൻറ മുഖ്യ പരിശീലകനാണ് അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCkumar sangakkara
News Summary - Sangakkara names Indian bowler who gave him sleepless nights as a batsman
Next Story