Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാംഖഡെയിൽ സഞ്ജു കത്തി...

വാംഖഡെയിൽ സഞ്ജു കത്തി കയറി; ചെന്നൈക്കെതിരെ മുംബൈക്ക് 208 റൺസ് വിജയ ലക്ഷ്യം

text_fields
bookmark_border
വാംഖഡെയിൽ സഞ്ജു കത്തി കയറി;  ചെന്നൈക്കെതിരെ  മുംബൈക്ക് 208 റൺസ് വിജയ ലക്ഷ്യം
cancel

മുംബൈ: ഐ.പി.എല്ലിലെ ക്ലാസിക് പോരാട്ടത്തിൽ ചെന്നൈക്കെതിരിൽ മുംബൈക്ക് 208 റൺസ് വിജയ ലക്ഷ്യം. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വല സെഞ്ചുറിയുടെ കരുത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. സീസണിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ ടോസ് നേടി ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു 64 പന്തിൽ നിന്ന് 101 റൺസെ പുറത്താവാതെ നിന്നു. 10 ബൗണ്ടറികളും ആറ് സിക്സറുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 22 റൺസും ഡിവാൾഡ് ബ്രെവിസ് 21 റൺസും നേടി. സർഫറാസ് ഖാൻ (14), ശിവം ദുബെ (5), കാർത്തിക് ശർമ (18), ജാമി ഓവർടൺ (15) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോറുകൾ.

മുംബൈ നിരയിൽ ജസ്പ്രീത് ബുംറ നാല് ഓവറിൽ 31 റൺസ് വഴങ്ങി. ഹാർദിക് പാണ്ഡ്യ 25 റൺസും മിച്ചൽ സാന്റ്നർ 44 റൺസും അശ്വനി കുമാർ 37 റൺസും വിട്ടുനൽകി. രോഹിത് ശർമയും എം.എസ്. ധോണിയും ഇല്ലാതെയാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. നേരത്തെ ഡൽഹിക്കെതിരായ മത്സരത്തിലും സഞ്ജു പുറത്താവാതെ 115 റൺസ് നേടിയിരുന്നു. പരിക്കിനെത്തുടർന്ന് എം.എസ്. ധോണി ഇന്നും പ്ലേയിങ് ഇലവനിൽ ഇല്ലാത്തത് ആരാധകരെ നിരാശരാക്കിയെങ്കിലും, സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട് ഗാലറിയെ ആവേശത്തിലാഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanjuChennai FCIPL 2026
News Summary - Samson on fire at Wankhede; CSK set a 208-run target for Mumbai.
Next Story