Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമും​ബൈ ഇ​ന്ത്യ​ൻ​സി​നെ...

മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച് ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്

text_fields
bookmark_border
മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച് ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. മ​ധ്യ​നി​ര​യി​ൽ സ​മീ​ർ റി​സ്​​വി (90) ഒ​രി​ക്ക​ൽ​കൂ​ടി മി​ന്നി​യ​പ്പോ​ൾ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ആ​തി​ഥേ​യ​ർ ആ​റ് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 162 റ​ൺ​സാ​ണെ​ടു​ത്ത​ത്. 18.1 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റി​ന് 164ലെ​ത്തി കാ​പി​റ്റ​ൽ​സ്. വീ​ണ്ടും അ​ർ​ധ​ശ​ത​കം നേ​ടി​യ റി​സ്​​വി ര​ണ്ടാം മ​ത്സ​ര​ത്തി​ലും ക​ളി​യി​ലെ കേ​മ​നാ​യി. 51 പ​ന്തി​ൽ ഏ​ഴ് വീ​തം ഫോ​റും സി​ക്സു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ്ര​ക​ട​നം. 36 പ​ന്തി​ൽ 51 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് മും​ബൈ​യു​ടെ ടോ​പ് സ്കോ​റ​ർ.

ഓ​പ​ണ​ർ റ​യാ​ൻ റി​ക്കി​ൾ​ട്ട​നും (9) തി​ല​ക് വ​ർ​മ​യും (0) മു​കേ​ഷ് കു​മാ​ർ എ​റി​ഞ്ഞ മൂ​ന്നാം ഓ​വ​റി​ലെ ഒ​ന്നി​ട​വി​ട്ട പ​ന്തു​ക​ളി​ൽ വീ​ണ​തോ​ടെ ര​ണ്ടി​ന് 18ലേ​ക്ക് പ​ത​റി​യ ടീ​മി​ന്റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം രോ​ഹി​ത് ശ​ർ​മ​യും സൂ​ര്യ​യും ഏ​റ്റെ​ടു​ത്തു. 26 പ​ന്തി​ൽ 35 റ​ൺ​സാ​യി​രു​ന്നു രോ​ഹി​ത്തി​ന്റെ സം​ഭാ​വ​ന. പ​ത്താം ഓ​വ​റി​ൽ അ​ക്ഷ​ർ പ​ട്ടേ​ലാ​ണ് രോ​ഹി​ത്തി​നെ പ​റ​ഞ്ഞു​വി​ട്ട​ത്. ഷെ​ർ​ഫാ​ൻ റ​ഥ​ർ​ഫോ​ഡ് അ​ഞ്ച് റ​ൺ​സി​ന് പു​റ​ത്താ​യി. സൂ​ര്യ-​ന​മ​ൻ ധി​ർ സ​ഖ്യ​മാ​ണ് സ്കോ​ർ മൂ​ന്ന​ക്കം ക​ട​ത്തി​യ​ത്. മൂ​ന്ന് ഫോ​റും ര​ണ്ട് സി​ക്സു​മു​ൾ​പ്പെ​ട്ട നാ​യ​ക​ന്റെ ഇ​ന്നി​ങ്സ് ലു​ൻ​ഗി എ​ൻ​ഗി​ഡി എ​റി​ഞ്ഞ 16ാം ഓ​വ​റി​ൽ അ​വ​സാ​നി​ച്ചു. വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു സൂ​ര്യ. 21 പ​ന്തി​ൽ 28 റ​ൺ​സെ​ടു​ത്ത ധി​റി​നെ ടി. ​ന​ട​രാ​ജ​ൻ മ​ട​ക്കി. മി​ച്ച​ൽ സാ​ന്റ്ന​ർ 13 പ​ന്തി​ൽ 18ഉം ​കോ​ർ​ബി​ൻ ബോ​ഷ് നാ​ല് പ​ന്തി​ൽ 11ഉം ​റ​ൺ​സ് നേ​ടി പു​റ​ത്താ​വാ​തെ നി​ന്നു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ന്റെ തു​ട​ക്ക​ത്തി​ലേ ഡ​ൽ​ഹി ഞെ​ട്ടി. ആ​ദ്യ ഓ​വ​റി​ൽ​ത​ന്നെ ഓ​പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലി​നെ (1) ദീ​പ​ക് ചാ​ഹ​ർ വീ​ഴ്ത്തി. ര​ണ്ടാം ഓ​വ​റി​ൽ നി​തീ​ഷ് റാ​ണ (0) റ​ണ്ണൗ​ട്ടാ‍യ​തോ​ടെ ര​ണ്ട് വി​ക്ക​റ്റി​ന് ഏ​ഴ് റ​ൺ​സ്. ഓ​പ​ണ​ർ പാ​തും നി​സ്സാ​ങ്ക 30 പ​ന്തി​ൽ 44 റ​ൺ​സ് ചേ​ർ​ത്ത​ത് അ​നു​ഗ്ര​ഹ​മാ​യി. കൂ​ടെ റി​സ്​​വി​യും ക​ത്തി​ക്ക​യ​റി. പ​ത്താം ഓ​വ​റി​ൽ നി​സ്സാ​ങ്ക​യെ സാ​ന്റ​ർ മ​ട​ക്കി​യ​യ​ക്കു​മ്പോ​ൾ സ്കോ​ർ ബോ​ർ​ഡി​ൽ 73. തു​ട​ർ​ന്ന് ഡേ​വി​ഡ് മി​ല്ല​റും (18 പ​ന്തി​ൽ 21 നോ​ട്ടൗ​ട്ട്) റി​സ്​​വി​യും ടീ​മി​നെ വി​ജ​യ​തീ​ര​ത്തേ​ക്ക് ന​യി​ച്ചു. 17ാം ഓ​വ​റി​ൽ ബോ​ഷി​ന് റി​സ്​​വി വി​ക്ക​റ്റ് ന​ൽ​കു​മ്പോ​ൾ കാ​പി​റ്റ​ൽ​സ് ജ​യ​മു​റ​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansDelhi CapitalsSameer RizviIPL 2026
News Summary - Sameer Rizvi Shines Again as Delhi Capitals Clinch Second Consecutive Win, Defeating Mumbai Indians by 6 Wickets
Next Story