Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആര്‍ക്കും പരിക്കു പറ്റാത്തതില്‍ സന്തോഷം; ധർമശാല സ്റ്റേഡിയത്തിനെതിരെ സാം കറന്‍
text_fieldsbookmark_border
ധർമശാല: ക്രിക്കറ്റ് ലോകകപ്പ് വേദിയായ ധർമശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിനെതിരെ വിമർശനമുയർത്തി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍. ഗ്രൗണ്ടിലെ ഔട്ട്ഫീല്‍ഡ് വളരെ മോശമാണെന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിനുശേഷം താരം വ്യക്തമാക്കി.
‘വളരെ മോശമായിരുന്നു ധർമശാലയിലെ ഔട്ട്ഫീല്‍ഡ്. ആര്‍ക്കും പരിക്കുപറ്റാത്തതില്‍ സന്തോഷമുണ്ട്. ഞങ്ങൾക്ക് ഇനി ഇവിടെയൊരു മത്സരമില്ല എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. വരും മത്സരങ്ങളില്‍ ഔട്ട്ഫീല്‍ഡ് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച പിച്ചാണ് ധർമശാലയിലേത്’- കറന്‍ പറഞ്ഞു. മത്സരത്തിന്റെ ടോസിനുമുമ്പ് ഗ്രൗണ്ടിലെ ഔട്ട്ഫീല്‍ഡ് മോശമാണെന്ന് ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലറും അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

