പാക് ട്വന്റി20 ടീമിൽനിന്ന് ബാബറും റിസ്വാനും പുറത്ത്; നയിക്കാൻ ആഘ
text_fieldsസൽമാൻ അലി ആഘ
ലാഹോർ: പാകിസ്താൻ ട്വന്റി20 ടീമിൽ വൻ അഴിച്ചുപണി. ന്യൂസിലൻഡിനെതിരെ നടക്കുന്ന അഞ്ച് മത്സര പരമ്പരക്കുള്ള സംഘത്തിന്റെ നായകനായി സൽമാൻ അലി ആഘയെ നിയമിച്ചു. നിലവിലെ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ, മുൻ ക്യാപ്റ്റൻ ബാബർ അഅ്സം തുടങ്ങിയവർക്ക് ടീമിൽപോലും ഇടമില്ല.
ചാമ്പ്യൻസ് ട്രോഫിയിൽ നിരാശജനകമായ പ്രകടനമാണ് പാകിസ്താൻ നടത്തിയതെങ്കിലും കിവികൾക്കെതിരായ ഏകദിന പരമ്പരയിൽ നായകനായി റിസ്വാൻ തുടരും. ബാബറിനും ഏകദിന സംഘത്തിൽ ഇടമുണ്ട്. എന്നാൽ, പേസർമാരായ ഷഹീൻ ഷാ അഫ്രീദിയെയും ഹാരിസ് റഊഫിനെയും ഏകദിന ടീമിൽനിന്ന് മാറ്റിയെങ്കിലും ട്വന്റി20യിൽ നിലനിർത്തി. പരിശീലകനായി ആക്വിബ് ജാവേദ് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

