സജനയുടെ അരങ്ങേറ്റം ജയത്തോടെ; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം
text_fieldsസിൽഹത്ത്: മലയാളി താരം സജന സജീവൻ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെതിരായ വനിതകളുടെ ആദ്യ ട്വന്റി 20 മത്സരത്തിൽ 44 റൺസിനാണ് ഇന്ത്യ ജയിച്ചത്.
ഇന്ത്യ മുന്നോട്ടുവെച്ച 146 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റെടുത്ത ഇന്ത്യൻ പേസർ രേണുക സിങ് ആണ് കളിയിലെ താരം. 51 റൺസ് നേടിയ ക്യാപ്റ്റൻ നൈഗർ സുൽത്താനയാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ.
ഷഫാലി വർമ (31), യാസ്തിക ബാട്ടിയ (36), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (30), റിച്ച ഘോഷ് (23) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഓപണർ സ്മൃതി മന്ദാന 9ഉം ഇന്ത്യൻ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളിതാരം സജന സജീവൻ 11 ഉം റൺസെടുത്ത് പുറത്തായി. ബംഗ്ലാദേശിന് വേണ്ടി റബെയ ഖാൻ മൂന്ന് വിക്കറ്റ് നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

