Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാരിയെല്ലിന് പരിക്ക്; സായ് സുദർശന് രണ്ടു മാസം വിശ്രമം

text_fields
bookmark_border
വാരിയെല്ലിന് പരിക്ക്; സായ് സുദർശന് രണ്ടു മാസം വിശ്രമം
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ടി​ന്റെ യു​വ ഇ​ന്ത്യ​ൻ ബാ​റ്റ​ർ സാ​യ് സു​ദ​ർ​ശ​ന് വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന​ത്തി​നി​ടെ വാ​രി​യെ​ല്ലി​ന് പ​രി​ക്ക്. മ​ധ്യ​പ്ര​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഡൈ​വ് ചെ​യ്ത് റ​ൺ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ല​തു​ഭാ​ഗ​ത്തെ ഏ​ഴാം വാ​രി​യെ​ല്ലി​ന് യു​വ​താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. ര​ണ്ടു മാ​സം വ​രെ വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്ന് ബി.​സി.​സി.​ഐ അ​റി​യി​ച്ചു. ര​ഞ്ജി ട്രോ​ഫി​യി​ലും വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലും ത​മി​ഴ്നാ​ടി​ന്റെ ബാ​ക്കി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ സാ​യി​ക്ക് ക​ളി​ക്കാ​നാ​കി​ല്ല.

ബം​ഗ​ളൂ​രു​വി​ൽ ബി.​സി.​സി.​ഐ എ​ക്സ​ല​ൻ​സ് സെൻറ​റി​ൽ വെ​ച്ചാ​ണ് സാ​യ് സു​ദ​ർ​ശ​ന്റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ച​ത്. നേ​ര​ത്തേ പ​രി​ശീ​ല​ന​ത്തി​നെ പ​ന്തു​കൊ​ണ്ട് പ​രി​ക്കേ​റ്റ അ​തേ ഭാ​ഗ​ത്താ​ണ് വാ​രി​യെ​ല്ല് പൊ​ട്ടി​യ​ത്. ആ​രോ​ഗ്യം വീ​​ണ്ടെ​ടു​ക്കാ​നു​ള്ള വ്യാ​യാ​മ​ങ്ങ​ളും മ​റ്റും തു​ട​രു​ന്നു​ണ്ട്.

കഴിഞ്ഞ ജൂണിൽ ഇന്ത്യൻ ടെസ്റ്റ് കുപ്പായത്തിലും സായ് സുദർശൻ അരങ്ങേറ്റം കുറിച്ചിരുന്നു. പരിക്ക് ഐ.പി.എല്ലിലും ബാധിക്കുമോയെന്ന ആശങ്കയിലാണ്. ഗുജറാത്ത് ടൈറ്റൻസ് താരമാണ് സായ്. പരിക്കിനു പിന്നാലെ, താരം ബംഗളൂരുവിലെത്തി പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sai Sudharsan sustains rib fracture
Next Story