Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right2000 റൺസ് തികക്കുന്ന...

2000 റൺസ് തികക്കുന്ന 456-ാം താരം, എന്നാൽ ഇങ്ങനെ നേടുന്ന ഒരേയൊരാൾ; വ്യത്യസ്ത റെക്കോഡുമായി സായ് സുദർശൻ

text_fields
bookmark_border
2000 റൺസ് തികക്കുന്ന 456-ാം താരം, എന്നാൽ ഇങ്ങനെ നേടുന്ന ഒരേയൊരാൾ; വ്യത്യസ്ത റെക്കോഡുമായി സായ് സുദർശൻ
cancel

ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറിന്‍റെ റെക്കോഡ് മറികടന്ന് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ. ട്വൻറി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികക്കുന്ന ഇന്ത്യൻ താരമായി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇടംകൈയ്യൻ ഓപ്പണറായ സുദർശൻ ഹൈദരാബാദിനെതിരെ 32 റൺസ് കടന്നതോടെയാണ് ഈ നേട്ടത്തിലെത്തിയത്. 54-ാം ഇന്നിങ്സിലാണ് സായ് സുദർശന്റെ ഈ റെക്കോഡ്.

മറ്റൊരു അപൂർവ റെക്കോഡ് കൂടി സായ് തനെ പേരിൽ കുറിച്ചിട്ടുണ്ട്. ട്വനി-20 ക്രിക്കറ്റിൽ 2000 റൺസ് തികക്കുന്ന 456ാമത്തെ താരമാണ് സായ്. എന്നാൽ ഒരു തവണ പോലും പൂജ്യനാകാതെയാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ താരമാണ് അദ്ദേഹം.

ട്വൻറി20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമായി മാറാനും സായ് സുദർശന് സാധിച്ചും ആസ്ട്രേലിയയുടെ ഷോൺ മാർഷ് മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. 53 ഇന്നിങ്സിൽനിന്നാണ് ഷോൺ ഈ നേട്ടത്തിലെത്തിയത്. 2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി-20 അരങ്ങേറ്റം കുറിച്ച സചിൻ 2011ൽ തൻ്റെ 59-ാം ഇന്നിങ്സിലാണ് 2000 റൺസ് എന്ന റെക്കോഡ് നേടുന്നത്. കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസിനെതിരായ 32-ാം ഇന്നിങ്സിൽ സുദർശൻ 1000 റൺസ് തികച്ചിരുന്നു. സീസണിൽ മികച്ച പ്രകടനമാണ് സായ് സുദർശൻ കാഴ്‌ചവെക്കുന്നത്. ഗുജറാത്തിനായി കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നിന്നായി അഞ്ച് അർധ സെഞ്ച്വറികളാണ് താരം നേടിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 cricketSai SudharsanIPL 2025
News Summary - Sai Sudarshan 464th Batsmen to reach 2000 Runs in T20 But first without scoring a duck in career
Next Story