Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചിത്രത്തിൽ...

ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന 'ബൗൺസറെ' കണ്ടെത്തുന്നവർക്ക് പായസം; വെറൈറ്റി ഓണാശംസയുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ

text_fields
bookmark_border
ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ബൗൺസറെ കണ്ടെത്തുന്നവർക്ക് പായസം; വെറൈറ്റി ഓണാശംസയുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ
cancel
camera_alt

സചിൻ തെണ്ടുൽക്കർ കുടുംബത്തോടൊപ്പം ഓണാഘോഷത്തിൽ

മുംബൈ: ഓണാഘോഷത്തിന്റെ നിറവിലായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചാണ് താരം ആരാധകർക്ക് ആശംസയുമായി എത്തിയത്.

സ്വാദിഷ്ടമായ ഓണസദ്യയും കുടുംബവുമൊത്തുള്ള നിമിഷങ്ങളുമാണ് താൻ ഏറെ ആസ്വദിച്ചതെന്ന് സച്ചിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

"സ്വാദിഷ്ടമായ ഭക്ഷണവും കുടുംബാംഗങ്ങളുടെയും എന്റെ പ്രിയപ്പെട്ട വളർത്തുനായയുടെയും കൂടെ സമയം ആസ്വദിക്കുന്നതിനിടയിൽ പോസ്റ്റ് ഇടാൻ അൽപം വൈകി! ഓണം ആഘോഷിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ," സചിൻ കുറിച്ചു.

"ചിത്രത്തിൽ ഒളിച്ചിരിക്കുന്ന എന്റെ 'ബൗൺസറെ' (വളർത്തുനായ) കണ്ടെത്തുന്നവർക്ക് സ്പെഷൽ പായസം നൽകുന്നതാണ്!" -കുറിപ്പിനൊപ്പം സച്ചിൻ നൽകിയ രസകരമായ ഒരു വെല്ലുവിളിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സച്ചിന്റെ ഈ കുസൃതി നിറഞ്ഞ അടിക്കുറിപ്പിന് താഴെ വളർത്തുനായയെ കണ്ടുപിടിച്ചതിന്റെ ചിത്രങ്ങളും രസകരമായ കമന്റുകളുമായി ആയിരക്കണക്കിന് ആരാധകരാണ് എത്തിയത്.

നേരത്തെയും കേരളത്തോടും മലയാളി സംസ്കാരത്തോടുമുള്ള തന്റെ പ്രിയം സച്ചിൻ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ സച്ചിന്റെ ഓണാഘോഷ ചിത്രം നിമിഷങ്ങൾക്കകമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarCricketeronamcelebrationViral NewsSocial Media
News Summary - Sachin Tendulkar's Onam Celebration Goes Viral with a Fun Challenge
Next Story