Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുഹമ്മദ്​ ഷമിക്ക്​...

മുഹമ്മദ്​ ഷമിക്ക്​ പിന്തുണയുമായി സചിനടക്കമുളള മുൻതാരങ്ങൾ; പ്രതികരിക്കാതെ ബി.സി.സി.ഐയും സഹതാരങ്ങളും

text_fields
bookmark_border
മുഹമ്മദ്​ ഷമിക്ക്​ പിന്തുണയുമായി സചിനടക്കമുളള മുൻതാരങ്ങൾ; പ്രതികരിക്കാതെ ബി.സി.സി.ഐയും സഹതാരങ്ങളും
cancel

ന്യൂഡൽഹി: ''​മുഹമ്മദ്‌ ഷമി യുടെ സോഷ്യൽ മീഡിയയിൽ വാരി വിതറപ്പെടുന്ന വർഗീയ വെറുപ്പ് കാണുമ്പോൾ മനം പിരട്ടുന്നു. മുസ്ലിമിന്‍റെ രാജ്യസ്നേഹവും ദലിതന്‍റെ മെറിറ്റും പെണ്ണിന്‍റെ സ്വഭാവ ഗുണവും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്നിടത്തോളം കാലം, ഒരു പുരോഗമനവും സാധ്യം ആവില്ല'' -മലയാളി ഗായകൻ ഹരീഷ്​ ശിവരാമകൃഷ്​ണൻ ഫേസ്​ബുക്കിൽ കുറിച്ചത്​ ഇങ്ങനെയാണ്​. ഇത്​ ശരിയാണെന്ന്​ ശരിവെക്കുന്നത്​ തന്നെയാണ്​ സമീപകാലത്തുള്ള രണ്ട്​ വാർത്തകൾ. ഒളിമ്പിക്​സിൽ വനിത ഹോക്കി ടീം നിർണായക മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ടീമിലെ ദലിത്​ കളിക്കാരിയായ വന്ദന കതാരിയക്ക്​ നേരെയായിരുന്നു പഴി. വന്ദനയുടെ വീടിന്​ മുന്നിൽ തടിച്ചു കൂടി ജാതി അധിക്ഷേപം നടത്തുന്നതിൽ വരെയെത്തി കാര്യങ്ങൾ.

ഇക്കുറി പഴി മുഹമ്മദ്​ ഷമിക്കാണ്​. പാകിസ്​താനെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന്‍റെ പേരിലുള്ള പഴിയല്ല. ഷമിയെ പാകിസ്​താൻ ചാരനായി മുദ്രകുത്തുന്നതിലേക്കും മുസ്​ലിം സ്വത്വം തെരഞ്ഞുപിടിച്ച്​ സൈബർ ലിഞ്ചിങ്​ നടത്തുന്നതിലേക്കും കാര്യങ്ങളെത്തി. മുമ്പ്​ രഞ്​ജി ട്രോഫിയിലെ ഇതിഹാസ താരവും ടെസ്റ്റിൽ ഇന്ത്യക്കായി 31 മത്സരങ്ങളിൽ കളത്തിലിറങ്ങുകയും ചെയ്​ത വസീം ജാഫറിന്​ നേരെയായിരുന്നു ജിഹാദി വിളികൾ. അതിൽ നിന്നും വിപരീതമായി ഇക്കുറി ഒരാശ്വാസമുണ്ട്​.

ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറും വി.വി.എസ്​ ലക്ഷ്​മണും അടക്കമുള്ള വലിയ താരനിര ഷമിക്ക്​ അനുകൂലമായി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.''ഇന്ത്യയെ നമ്മൾ പിന്തുണക്കു​േമ്പാൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന എല്ലാവരെയും പിന്തുണക്കണം. മുഹമ്മദ്​ ഷമി വളരെ സമർപ്പണമുള്ള, ലോകോത്തര നിലവാരമുള ബൗളറാണ്​. മറ്റുള്ള കായികതാരങ്ങളെപ്പോലെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. ഞാൻ അദ്ദേഹത്തിനും ടീമിനൊപ്പവുമാണ്​''-സചിൻ ട്വീറ്റ്​ ചെയ്​തു.

മുൻ ഇന്ത്യൻ ആൾറൗണ്ടർ ഇർഫാൻ പത്താൻ കൃത്യമായ വിമർശനമാണ്​ ഉന്നയിച്ചത്​. ''താനും ഇന്ത്യ-പാകിസ്താൻ മത്സരത്തി​െൻറ ഭാഗമായിരുന്നുവെന്നും അന്ന്​ തോൽവി നേരിട്ടിട്ടും ആരും തന്നോട്​ പാകിസ്​താനിലേക്ക്​ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് പത്താൻ പറഞ്ഞത്​. ഞാൻ സംസാരിക്കുന്നത്​ വർഷങ്ങൾക്ക്​ മുമ്പുള്ള കാര്യമാണ്​. ഇൗ വിഡ്ഢിത്തം നിർത്തേണ്ടതുണ്ടെന്നും പത്താൻ പറഞ്ഞു.




ക്രിക്കറ്റ് താരങ്ങളെ വിമർശിക്കാമെന്നും എന്നാൽ, തോൽവിയെ തുടർന്ന് ഒരാളെ അപമാനിക്കുന്നത് തീർത്തും തെറ്റാണെന്നുമാണ്​ സഹോദരനും മുൻ ഇന്ത്യൻ താരവുമായ യൂസുഫ്​ പത്താൻ ട്വിറ്ററിലെഴുതിയത്​. വീരേന്ദർ സെവാഗ്​, ഹർഭജൻ സിങ്​, മുഹമ്മദ്​ അസ്​ഹറുദ്ദീൻ, കീർത്തി ആസാദ്​ അടക്കമുള്ള മുൻതാരങ്ങളും രാഹുൽ ഗാന്ധി, ബർക ദത്ത്, റാണ അയ്യൂബ്​​, രാജ്​ദീപ്​ സർദേശായി തുടങ്ങിയ സാമൂഹിക രാഷ്​ട്രീയ രംഗത്തെ പ്രമുഖരും ഷമിക്ക്​ പിന്തുണയുമായെത്തി. പക്ഷേ നിലവിൽ ലോകകപ്പ്​ കളിക്കുന്ന താരത്തിനെതിരെ വംശീയ അതിക്രമം നടന്നിട്ടും ഇതുവരെയും ബി.സി.സി.ഐ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. വിരാട്​ കോഹ്​ലി, രോഹിത്​ ശർമ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക പിന്തുണയുള്ള സഹതാരങ്ങളും പ്രതികരിച്ചില്ല. '' എനിക്ക്​ നിങ്ങളെക്കുറിച്ച്​ അഭിമാനമുണ്ട്​ ഭയ്യാ.. എന്ന്​ ഷമിയെ ടാഗ്​ ചെയ്​ത്​ കുറിച്ച യുസ്​വേന്ദ്ര ചഹൽ മാത്രമാണ്​ സഹതാരങ്ങളിൽ നിന്നും ഷമിക്ക്​ പിന്തുണയർപ്പിച്ച്​ രംഗത്ത്​ വന്നത്​.

വംശീയത ലോകത്തിന്‍റെ എല്ലാ കോണിലും എല്ലാ കളിയിലുമുണ്ട്​​. മതത്തിന്‍റെ, ജാതിയുടെ, നിറത്തിന്‍റെ, ഭാഷയുടെ പേരിലുള്ള അമ്പുകൾ ഗാലറിയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും താരങ്ങൾ ഏൽക്കാറുമുണ്ട്​. പക്ഷേ അതിനെതിരെ എങ്ങനെ നിലപാട്​ സ്വീകരിക്കുന്നു എന്നതാണ്​ പ്രധാനം. യൂറോകപ്പ്​ ഫൈനലിൽ പെനൽറ്റി പാഴാക്കിയതിന്​ മാർകസ്​ റാഷ്​ഫോഡിനും ബുകായോ സാക്കക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ തൊലി നിറത്തിന്‍റെ പേരിലുള്ള വിമർശനങ്ങൾ ഉയർന്നപ്പോൾ ഇംഗ്ലണ്ട്​ ഫുട്​ബാൾ ​അസോസിയേഷൻ സ്വീകരിച്ച നടപടികളിൽ ബി.സി.സി.ഐക്കും ഹാരികെയ്​ൻ നൽകിയ പിന്തുണയിൽ സുഹൃത്ത്​ കൂടിയായ കോഹ്​ലിക്കും ദൃഷ്​ടാന്തങ്ങളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarMohammed ShamiT20 World Cup 2021
News Summary - Sachin Tendulkar, Virender Sehwag Slam "Online Attack" On Mohammed Shami After India's Defeat To Pakistan
Next Story