അദ്ഭുതമായി അസദുസ്സമാെൻറ ബൗളിങ്; വിഡിയോ പങ്കുവെച്ച് സാക്ഷാൽ സചിൻ VIDEO
text_fieldsധാക്ക: അസദുസ്സമാൻ സദീദെന്ന കുട്ടി ബൗളറുടെ മിടുക്ക് വിഡിയോയിലോടെ ക്രിക്കറ്റ് ലോകത്ത് പറപറക്കുകയാണ്. തെരുവുകളിലും സ്കൂൾ മുറ്റത്തുമെല്ലാം സാക്ഷാൽ ഷെയിൻ വോണിനെ വെല്ലുന്ന പന്തുകളെറിയുന്ന അസദുസ്സമാെൻറ ബൗളിങ് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ബംഗ്ലദേശിലെ ബരിഷൽ സ്വദേശിയാണ് അസദുസ്സമാൻ.
വിഡിയോ പങ്കുവെച്ചവരിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും ഉൾപ്പെടും. ''വൗ..ഒരു കൂട്ടുകാരനിൽ നിന്നാണ് ഈ വിഡിയോ ലഭിച്ചത്. ഇത് ബ്രില്യൻറാണ്.ഈ കൊച്ചു കുട്ടിക്ക് കളിയോടുള്ള സ്നേഹവും അഭിനിവേശവും ഇതിൽ നിന്നും വ്യക്തമാണ്.' സചിൻ കുറിച്ചു.
വിഡിയോ ആസ്ട്രേലിയൻ ചാനലായ ഫോക്സ് ക്രിക്കറ്റ് സ്പിൻ ഇതിഹാസം ഷെയിൻ വോണിനെ ടാഗ് ചെയ്താണ് പങ്കുവെച്ചത്. ആറുവയസ്സുകാരനായ സദീദുദ്ദീൻ നാട്ടിലും താരമാണ്. മൂന്നുവയസ്സുമുതൽ ബൗൾ ചെയ്യുന്ന സദീദിെൻറ ആഗ്രഹം ബംഗ്ലദേശ് താരം ഷാക്കിബുൽ ഹസനെപ്പോലെ ഔൾറൗണ്ടർ ആകണമെന്നാണ്.

