Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദൈവം നിങ്ങൾക്ക്...

ദൈവം നിങ്ങൾക്ക് പ്രതിഭയുടെ ആകാശം തന്നു...; സൂപ്പർതാരത്തെ പ്രശംസയിൽ മൂടി സചിൻ

text_fields
bookmark_border
ദൈവം നിങ്ങൾക്ക് പ്രതിഭയുടെ ആകാശം തന്നു...; സൂപ്പർതാരത്തെ പ്രശംസയിൽ മൂടി സചിൻ
cancel

ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറിന്‍റെ പ്രശംസ പിടിച്ചുപറ്റുന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്‍റെയും സ്വപ്നമാണ്. അന്താരാഷ്ട്ര കരിയറിൽനിന്ന് വിരമിച്ചെങ്കിലും സചിൻ ക്രിക്കറ്റ് മത്സരങ്ങളും താരങ്ങളുടെ പ്രകടനവും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

പ്രതിഭയുള്ളവരെ പ്രശംസിക്കാനും അഭിനന്ദിക്കാനും താരം ഒരു മടിയും കാണിക്കാറില്ല. ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവിന്‍റെ 33ാം ജന്മദിനത്തിൽ താരത്തെ പ്രശംസയിൽ മൂടുകയാണ് സചിൻ. പ്രതിഭയുടെ വലിയൊരു സമ്മാനം തന്നെ ദൈവം താങ്കൾക്ക് തന്നിട്ടുണ്ടെന്ന് സൂര്യകുമാറിനുള്ള ജന്മദിന സന്ദേശത്തിൽ സചിൻ കുറിച്ചു.

എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയായിരുന്നു സൂര്യകുമാറിനെ വാനോളം പുകഴ്ത്തിയത്. ‘ജന്മദിനാശംസകൾ സൂര്യകുമാർ. ദൈവം നിങ്ങൾക്ക് പ്രതിഭയുടെ വലിയൊരു സമ്മാനം തന്നെ തന്നിരിക്കുന്നു, ആകാശം (സ്‌കൈ) ലക്ഷ്യമാക്കി മുന്നോട്ടുപോകുക’ -സചിൻ കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചുരുങ്ങിയ കാലംകൊണ്ട് മികവാര്‍ന്ന നേട്ടങ്ങളുണ്ടാക്കിയ താരമാണ് സൂര്യകുമാര്‍ യാദവ്. 'സ്‌കൈ' എന്നാണ് താരത്തിന്‍റെ വിളിപ്പേര്.

2022ലെ തകർപ്പൻ പ്രകടനമാണ് സൂര്യയെ ക്രിക്കറ്റ് ലോകത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഐ.സി.സി ട്വന്‍റി20 ലോക ബാറ്റർമാരുടെ റാങ്കിൽ ഏറെ നാളായി സൂര്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ, ഏകദിനത്തിലും ടെസ്റ്റിലും താരത്തിന് ആ മികവ് പുറത്തെടുക്കാനായിട്ടില്ല. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടെങ്കിലും പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarAsia Cup 2023
News Summary - Sachin Tendulkar sings praises of India star
Next Story