'നാണയത്തിന് രണ്ടു വശങ്ങളുണ്ട്'; ഇന്ത്യൻ ആരാധകരോട് ക്രിക്കറ്റ് ഇതിഹാസം സചിൻ
text_fieldsലോകക്രിക്കറ്റിൽ മറ്റു ടീമുകളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യ ടീമിന് വലിയ ആരാധകക്കൂട്ടത്തിന്റെ പിന്തുണയുണ്ട്. ലോകത്തിലെ ഏത് ഗ്രൗണ്ടിൽ കളിക്കാൻ പോയാലും ടീമിനെ പിന്തുണക്കാനായി ആരാധകർ ആവേശത്തോടെ എത്താറുണ്ട്. അവർ പ്രിയ താരങ്ങൾക്കുവേണ്ടി സ്റ്റേഡിയത്തിൽ ആർത്തുവിളിക്കും.
ടീമിന്റെ ഓരോ വിജയങ്ങളും ഉത്സവലഹരിയിലാണ് അവർ ആഘോഷിക്കുന്നത്. തോൽവി അവരെ ഏറെ നിരാശരാക്കും. ട്വന്റി20 ലോകകപ്പിൽ സെമിയിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവി വഴങ്ങി ടീം ടൂർണമെന്റിൽനിന്ന് ഇന്ത്യ പുറത്തായത് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. പലരും തോൽവിയുടെ നിരാശ സമൂഹമാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ ഇന്ത്യ ടീമിന്റെ ആരാധകരെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ട്വിറ്ററിൽ ഒരു കുറിപ്പിട്ടു. ക്രിക്കറ്റ് ജീവിതം പോലെയാണെന്നും നാണയത്തിനു സമാനമായി അതിനു രണ്ട് വശങ്ങളുണ്ടെന്നും വിജയങ്ങൾ ആഘോഷിക്കുകയാണെങ്കിൽ തോൽവികൾ സ്വീകരിക്കാനും നമുക്ക് കഴിയണമെന്നും താരം പറയുന്നു.
'ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ട്, അതുപോലെ ജീവിതത്തിനും. നമ്മുടെ ടീമിന്റെ വിജയം ആഘോഷിക്കുകയാണെങ്കിൽ, ടീമിന്റെ തോൽവികളും ഏറ്റെടുക്കാൻ കഴിയണം... ജീവിതത്തിൽ, അവ രണ്ടും പരസ്പരം ബന്ധിതമാണ്' -സചിൻ ട്വിറ്ററിൽ കുറിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.