ഗ്രാമീണർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് സചിൻ; ചിത്രങ്ങൾ വൈറൽ
text_fieldsന്യൂഡൽഹി: ഗ്രാമീണർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സചിൻ തെണ്ടുൽക്കർ. ഇൻസ്റ്റഗ്രാമിലൂടെ സചിൻ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. സചിനൊപ്പം ഭാര്യ അഞ്ജലിയും മകൾ സാറയുമുണ്ടായിരുന്നു.
എല്ലാ ദിവസവും നിങ്ങൾ ഒരു ഹാഫ് സെഞ്ച്വറി അടിക്കില്ല. പക്ഷേ അത്തരത്തിൽ ഹാഫ് സെഞ്ച്വറി നേടുന്ന ദിവസങ്ങളിൽ ഇഷ്ടപ്പെട്ടവരോടൊപ്പം ആഘോഷിക്കുന്നത് എത്രത്തോളം മൂല്യവത്തായിരിക്കും. ഇൗയടുത്ത് വളരെ പ്രത്യേകതകളുള്ള ഒരു ഹാഫ് സെഞ്ച്വറി ഗ്രാമത്തിൽ ആഘോഷിച്ചുവെന്ന് ചിത്രങ്ങൾ പങ്കുവെച്ച് സചിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പിറന്നാൾ ആഘോഷത്തിൽ അർജുൻ ടെണ്ടുൽക്കറില്ലാത്തതിന്റെ ദുഃഖവും സചിൻ മറച്ചുവെച്ചില്ല. അർജുൻ ഐ.പി.എൽ തിരക്കുകളിലാണെന്നും അതിനാൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായില്ലെന്നുമായിരുന്നു സചിൻ വ്യക്തമാക്കിയത്. ഏപ്രിൽ 13നാണ് സചിന് 50 വയസ് പൂർത്തിയായത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സചിൻ പങ്കുവെച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

