Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇതെന്തൊരു വെടിക്കെട്ടാണ്’; രാജസ്ഥാൻ പെൺകുട്ടിയുടെ ബാറ്റിങ് വിഡിയോ പങ്കുവെച്ച് സച്ചിനും -Video

text_fields
bookmark_border
‘ഇതെന്തൊരു വെടിക്കെട്ടാണ്’; രാജസ്ഥാൻ പെൺകുട്ടിയുടെ ബാറ്റിങ് വിഡിയോ പങ്കുവെച്ച് സച്ചിനും -Video
cancel

വിമൻസ് പ്രീമിയർ ലീഗ് താരലേലം കഴിഞ്ഞയുടനെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് രാജസ്ഥാനിൽനിന്നുള്ള പെൺകുട്ടിയുടെ വെടിക്കെട്ട് ബാറ്റിങ് വിഡിയോ. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സാക്ഷാൽ സച്ചിൻ തെണ്ടുൽകറെ വരെ ഈ 14കാരി വിസ്മയിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ബാറ്റിങ് വിഡിയോ ഷെയർ ചെയ്ത് സച്ചിൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ‘‘ഇന്നലെയാണ് ലേലം നടന്നത്... ഇന്ന് മത്സരവും തുടങ്ങിയോ? എന്താണ് സംഭവം. നിങ്ങളുടെ ബാറ്റിങ് ശരിക്കും ആസ്വദിച്ചു’’.

രാജസ്ഥാനിലെ ബാർമർ ജില്ലയിൽനിന്നുള്ള കർഷന്റെ മകളായ മൂമൽ മെഹർ എന്ന എട്ടാം ക്ലാസുകാരിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. ട്വന്റി 20യിലെ ഇന്ത്യയുടെ പുതിയ സൂപ്പർ താരം സൂര്യകുമാർ യാദവിന്റെ കടുത്ത ആരാധികയായ മൂമൽ ക്രീസിൽനിന്ന് ഇറങ്ങി പന്തുകൾ ഓരോന്നായി അതിർത്തി കടത്തുന്നതാണ് വിഡിയോയിൽ ഉള്ളത്. താൻ ദിവസവും നാല് മണിക്കൂർ ക്രിക്കറ്റ് പരിശീലിക്കുന്നുണ്ടെന്ന് മൂമൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sachin ​Tendulkar shared the batting video of the Rajasthani girl
Next Story