Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഇന്ത്യയുടെ പരമാധികാരം...

'ഇന്ത്യയുടെ പരമാധികാരം ആരും ചോദ്യം ചെയ്യേണ്ട'; കേന്ദ്രസർക്കാർ അനുകൂല കാമ്പയിനിൽ അണിചേർന്ന്​ സചിൻ

text_fields
bookmark_border
ഇന്ത്യയുടെ പരമാധികാരം ആരും ചോദ്യം ചെയ്യേണ്ട; കേന്ദ്രസർക്കാർ അനുകൂല കാമ്പയിനിൽ അണിചേർന്ന്​ സചിൻ
cancel

മുംബൈ: കാർഷിക സമരം അന്താരാഷ്​ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ 'ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട' കാമ്പയിനിൽ അണിചേർന്ന്​ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ.

''ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾ​ കാഴ്ചക്കാരായിരിക്കാം. പക്ഷേ പ​ങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാർക്ക്​ ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്​ട്രമെന്ന നിലയിൽ നമുക്ക്​ ഒരുമിച്ചുനിൽക്കാം'' -സചിൻ ട്വീറ്റ്​ ചെയ്​തു.

പോപ്​ ഗായിക രിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്​ തുടങ്ങിയവരടക്കമുള്ള ആഗോള സെലിബ്രിറ്റികൾ കർഷക പ്രക്ഷോഭം സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിയത്​ കേന്ദ്രസർക്കാറിന്​ പ്രതിഛായ നഷ്​ടം ഉണ്ടാക്കിയിരുന്നു. ഇതിന്​ തടയിടാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ്​ 'ഇന്ത്യ എഗെയ്​ന്​സ്റ്റ്​ പ്രൊപ്പഗണ്ട' കാമ്പയിൻ ഒരുക്കിയത്​. ബോളിവുഡ്​ താരങ്ങളായ അക്ഷയ്​ കുമാർ, അജയ്​്​ ദേവ്​ഗൺ അടക്കമുള്ളവർ കാമ്പയിനിൽ അണി​േചർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin Tendulkar
Next Story