Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅസമിലെ ആശുപത്രിക്ക്​...

അസമിലെ ആശുപത്രിക്ക്​ ചികിത്സ ഉപകരണങ്ങൾ നൽകി സചിൻ, 2000ത്തോളം കുട്ടികൾക്ക്​ ഉപകാരപ്പെടും

text_fields
bookmark_border
അസമിലെ ആശുപത്രിക്ക്​ ചികിത്സ ഉപകരണങ്ങൾ നൽകി സചിൻ, 2000ത്തോളം കുട്ടികൾക്ക്​ ഉപകാരപ്പെടും
cancel

ന്യൂഡൽഹി: അസമിലെ ചാരിറ്റബിൾ ​ആശുപത്രിക്ക്​ മെഡിക്കൽ ഉപകരണങ്ങൾ നൽകി ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ. സചി​െൻറ സഹായം ദരിദ്രരായ 2,000ത്തോളം കുട്ടികൾക്ക്​ ഉപകാരപ്പെടും.

അസമിലെ കരിംഗഞ്ച്​ ജില്ലയിലെ മുകുന്ദ ആശുപത്രിക്കാണ്​ സചിൻ സഹായം നൽകിയത്​. പീഡിയാട്രിക്​ ഇൻ​ൻറൻസീവ്​ കെയർ യൂനിറ്റിനും എൻ.ഐ.സി.യുവിനും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളാണ്​ നൽകിയത്​. ഐക്യരാഷ്​ട്രസഭയുടെ യൂനിസെഫ്​ അംബാസഡർമാരിലൊരാളാണ്​ സചിൻ.

മധ്യപ്രദേശിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഗോത്ര മേഖലയിൽ നിന്നുള്ള കുട്ടികൾക്ക്​ പോഷക ആഹാരവും വിദ്യാഭ്യാസവും നൽകാൻ സചിൻ മുൻകൈയ്യെടുത്ത്​ വരുന്നുണ്ട്​. സചി​െൻറ സഹകരണത്തിന്​ മുകുന്ദ ആശുപത്രിയിലെ ശിശുരോഗ വിദഗ്​ധൻ ഡോ.വിജയ്​ ആനന്ദ്​ ഇസ്​മയിൽ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin Tendulkarunicef
News Summary - Sachin Tendulkar donates medical equipments to Assam hospital
Next Story