Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തനിക്കെന്ത്​ ചെയ്യാനാകുമെന്ന്​ സഞ്​ജു​ ​രാജ്യത്തിന്​ കാണിച്ചുകൊടുത്തെന്ന്​ തരൂർ, അഭിനന്ദനവുമായി സചിൻ
cancel

തനിക്കെന്ത്​ ചെയ്യാനാകുമെന്ന്​ സഞ്​ജു​ ​രാജ്യത്തിന്​ കാണിച്ചുകൊടുത്തെന്ന്​ തരൂർ, അഭിനന്ദനവുമായി സചിൻ

text_fields
bookmark_border

ഷാർജ: ഷാർജ ക്രിക്കറ്റ്​ സറ്റേഡിയത്തിൽ ഒൻപത്​ പടുകൂറ്റൻ സിക്​സറുകളടക്കം നിറഞ്ഞാടിയ രാജസ്ഥാൻ റോയൽസി​െൻറ മലയാളി താരം സഞ്​ജു സാംസണ്​ അഭിനന്ദന പ്രവാഹം. 74 റൺസെടുത്ത സഞ്​ജുവി​െൻറ കരുത്തിൽ രാജസ്ഥാൻ റോയൽസ്​ ചെന്നൈ സൂപ്പർ കിങ്​സിനെ 16 റൺസിന്​ തോൽപ്പിച്ചിരുന്നു.

താരത്തിന്​ അഭിനന്ദനവുമായി ശശി തരൂർ എം.പി, സചിൻ​ തെണ്ടുൽക്കർ, ഗൗതം ഗംഭീർ അടക്കമുള്ളവർ രംഗത്തെത്തി.''തിരുവനന്തപുരത്തി​െൻറ സ്വന്തം സഞ്​ജുവി​െൻറ വിസ്​മയ ഇന്നിങ്​സായിരുന്നു അത്​. തനിക്കെന്ത്​ ചെയ്യാനാകുമെന്ന്​ രാജ്യത്തിനും ലോകത്തിനും അദ്ദേഹം ഇന്നലെ കാണിച്ചുകൊടുത്തു. അദ്ദേഹത്തെക്കുറിച്ചോർത്ത്​ അഭിമാനിക്കുന്നു'' -സചിൻ തെണ്ടുൽക്കറുടെ അഭിനന്ദന ട്വീറ്റ്​ ചൂണ്ടിക്കാട്ടി തരൂർ അഭിപ്രായപ്പെട്ടു.

സഞ്​ജുവി​േൻറത്​ ക്ലീൻ സ്​ട്രൈക്കിങ്​ ആണ്​. വെറും ഷോട്ടുകളേക്കാളുപരി സഞ്​ജുവി​േൻറത്​ എല്ലാം അസ്സൽ ക്രിക്കറ്റ്​ ഷോട്ടുകളാണ്​ -സചിൻ തെണ്ടുൽക്കർ ട്വീറ്റ്​ ചെയ്​തു.

മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ സഞ്​ജുവിനെക്കുറിച്ച്​ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ: സഞ്​ജു സാംസൺ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ മാത്രമല്ല, ഏറ്റവും മികച്ച യുവ ബാറ്റ്​സ്​മാനാണ്​. ആരെങ്കിലും തർക്കത്തിനുണ്ടോ?.

മത്സരത്തിൽ സഞ്​ജുതന്നെയായിരുന്നു മാൻ ഓഫ്​ ദി മാച്ച്​. വെറും 19 പന്തുകളിൽ നിന്ന്​ സഞ്​ജു അർധ സെഞ്ച്വറി കുറിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story