സചിനും ലാറയും വീണ്ടും മാറ്റുരച്ചു; ഇക്കുറി ഗോൾഫിൽ
text_fieldsമുംബൈ: സചിൻ ടെണ്ടുൽകർ–ബ്രയാൻ ലാറ വൈരം ക്രിക്കറ്റിൽ എന്നും ആവേശം കൊള്ളിക്കുന്നതാണ്. ഇന്നും തകർക്കാനാവാതെ കിടക്കുന്ന റെക്കോഡുകൾ മാറിമാറി പങ്കുവെക്കുന്ന രണ്ട് ഇതിഹാസങ്ങൾ. എന്നാൽ, ഇവർ കളി മതിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ആ 'റൈവൽറി' അവസാനിക്കുന്നില്ല. പക്ഷേ, ഇപ്പോഴത് ക്രിക്കറ്റ് വിട്ട് ഗോൾഫിലാണെന്ന് മാത്രം.
സചിൻ തന്നെയാണ് ഇരുവരും േഗാൾഫ് കളിക്കുന്ന വിഡിയോ പങ്കുവെച്ച് 'ഇപ്പോൾ ഗോൾഫ് കോഴ്സിൽ' എന്ന ട്വീറ്റോടെ പഴങ്കഥ ഒാർമിപ്പിക്കുന്നത്.''1990ൽ ടൊറേൻറായിൽ ഞങ്ങൾ രണ്ടുപേരും ആദ്യമായി ക്രിക്കറ്റ് ഗ്രൗണ്ടിൽ പരസ്പരം മത്സരിച്ചത് ഒാർക്കുന്നു. വർഷങ്ങൾക്കുശേഷം ആദ്യമായി ഗോൾഫ് കോഴ്സിൽ മുഖാമുഖമെത്തുന്നു. ക്രിക്കറ്റായാലും ഗോൾഫായാലും ഇൗ സൗഹൃദം എക്കാലവും തുടരും'' -സചിൻ കുറിച്ചു.
ബ്രയാൻ ലാറ രണ്ടു മാസത്തോളമായി െഎ.പി.എൽ കമൻററിക്കായി മുംബൈയിലുണ്ട്. സചിെൻറ ഗോൾഫ് പ്രകടനത്തെ അഭിനന്ദിക്കാനും ലാറ മറന്നില്ല. മുംബൈയിലെ വില്ലിങ്ടൺ സ്പോർട്സ് ക്ലബിലാണ് ഇരുവരും ഗോൾഫിൽ ഒരുകൈ നോക്കിയത്.

