Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ദക്ഷിണാഫ്രിക്ക...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം

text_fields
bookmark_border
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം
cancel

സെ​ഞ്ചൂ​റി​യ​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ആ​ദ്യ പ​ര​മ്പ​ര​വി​ജ​യ​മെ​ന്ന സ്വ​പ്​​ന​വു​മാ​യി വി​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും ഞാ​യ​റാ​ഴ്​​ച​യി​റ​ങ്ങു​ന്നു. മൂ​ന്നു ടെ​സ്റ്റ്​ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മത്സരം​ ഉച്ചക്ക് ഒന്നരക്ക് സെ​ഞ്ചൂ​റി​യ​നി​ലെ സൂ​പ്പ​ർ സ്​​പോ​ർ​ട് പാ​ർ​ക്കി​ൽ തു​ടങ്ങും.

ട്വൻറി20യിലും ഏകദിനത്തിലും നായക സ്ഥാനം നഷ്ടപ്പെട്ട വിരാട് കോഹ്‌ലിക്ക് മത്സരം ഏറെ നിർണായകമാണ്. ടെസ്റ്റ് ക്യാപ്റ്റൻസിക്ക് താൻ അർഹനാണെന്ന് കോഹ്‌ലിക്ക് തെളിയിക്കാനുള്ള അവസരമാണിത്. രാഹുൽ ദ്രാവിഡ് പരീശിലക സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആ​ദ്യ വി​ദേ​ശ പ​രീ​ക്ഷ​ണ​മാ​ണി​ത്. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ജയിക്കാനായിട്ടില്ല എന്ന ചരിത്രം തിരുത്താനാകും കോഹ്‌ലിയും ദ്രാവിഡും ശ്രമിക്കുക.

പ​രി​ക്കേ​റ്റ രോ​ഹി​ത്​ ശ​ർ​മ​യു​ടെ​യും ശു​ഭ്​​മാ​ൻ ഗി​ല്ലിന്‍റെയും അ​ഭാ​വം ടീ​മി​ൽ നി​ഴ​ലി​ക്കും. എ​ന്നാ​ൽ, പ​ക​രം ഓ​പ​ൺ ചെ​യ്യു​ന്ന ലോ​കേ​ഷ്​ രാ​ഹു​ലും മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളും ഫോ​മി​ലാ​ണെ​ന്ന​താ​ണ്​ ടീ​മി​ന്​ ആ​ശ്വാ​സം. മ​ധ്യ​നി​ര​യു​ടെ ഫോ​മി​ല്ലാ​യ്മ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ ആ​ശ​ങ്ക പ​ക​രു​ന്ന​ത്. കോ​ഹ്​​ലി​യും ചേ​തേ​ശ്വ​ർ പു​ജാ​ര​യും അ​ജി​ൻ​ക്യ ര​ഹാ​നെ​യു​മ​ട​ങ്ങു​ന്ന പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ത്രി​മൂ​ർ​ത്തി​ക​ൾ ​ഫോ​മി​ലേ​ക്കു​യ​ർ​ന്നാ​ൽ പി​ന്നെ ഇ​ന്ത്യ​ക്ക്​ പേ​ടി​ക്കാ​നി​ല്ല.

ഒ​ട്ടും ഫോ​മി​ല​ല്ലാ​ത്ത ര​ഹാ​നെ​ക്ക്​ പ​ക​രം​ ശ്രേ​യ​സ്​ അ​യ്യ​ർ​ക്കോ ഹ​നു​മ വി​ഹാ​രി​ക്കോ അ​വ​സ​രം ന​ൽ​കു​മോ എ​ന്ന​ത്​ നി​ർ​ണാ​യ​ക​മാ​വും. ബൗ​ളി​ങ്ങി​ൽ ജ​സ്​​പ്രീ​ത്​ ബും​റ, മു​ഹ​മ്മ​ദ്​ ഷ​മി, ഇ​ശാ​ന്ത്​ ശ​ർ​മ, മു​ഹ​മ്മ​ദ്​ സി​റാ​ജ്, ശ​ർ​ദു​ൽ ഠാ​കു​ർ, ആ​ർ. അ​ശ്വി​ൻ എ​ന്നി​വ​രു​ണ്ട്. സ​മീ​പ​കാ​ല​ത്താ​യി വി​ദേ​ശ​ത്ത്​ സ്വീ​ക​രി​ച്ചി​രു​ന്ന, അ​ഞ്ചു​ ബൗ​ള​ർ​മാ​രെ ഇ​റ​ക്കു​ന്ന ത​ന്ത്രം ഇ​ന്ത്യ തു​ട​രു​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africatest matchVirat Kohliindia
News Summary - SA vs IND 1st Test today
Next Story