റുതുരാജ് ഗെയ്ക്വാദ് ലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിൽ നിന്ന് പുറത്ത്; മായങ്ക് ടീമിൽ
text_fieldsറുതുരാജ് ഗെയ്ക്വാദ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാമ്പിനെ വീണ്ടും പരിക്ക് അലട്ടുന്നു. കൈത്തണ്ടക്ക് പരിക്കേറ്റ ഓപണർ റുതുരാജ് ഗെയ്ക്വാദ് ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിൽ നിന്ന് പുറത്തായി. രണ്ടാം ട്വന്‍റി20 മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് ബി.സി.സി.ഐ ഇക്കാര്യം അറിയിച്ചത്.
ലഖ്നോവിൽ നടന്ന ആദ്യ മത്സരത്തിന് മുന്നോടിയായി വലത് കൈത്തണ്ടയിൽ വേദന അനുവഭപ്പെടുന്നുണ്ടെന്ന് ഗെയ്വാദ് പരാതിപ്പെട്ടിരുന്നു. എം.ആർ.ഐ സ്കാനിങ്ങിന് വിധേയമാക്കിയ താരത്തെ ബംഗളൂരു നാഷനൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കും. റുതുരാജിന്‍റെ പകരക്കാരനായി മായങ്ക് അഗർവാളിനെ ടീമിൽ ഉൾപെടുത്തി. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കായി മായങ്ക് ധരംശാലയിലെത്തി.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രവീന്ദ്ര ജദേജ, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ആവേഷ് ഖാൻ, മായങ്ക് അഗർവാൾ.