Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇതാണ് ഞാൻ തിരഞ്ഞെടുക്കുന്ന സി.എസ്.കെ ഇലവൻ’; വിഡിയോയുമായി റുതുരാജ് ഗെയ്‌ക്‌വാദ്

text_fields
bookmark_border
‘ഇതാണ് ഞാൻ തിരഞ്ഞെടുക്കുന്ന സി.എസ്.കെ ഇലവൻ’;  വിഡിയോയുമായി റുതുരാജ് ഗെയ്‌ക്‌വാദ്
cancel

ചെന്നൈ സൂപ്പർ കിംഗ്‌സ് താരം റുതുരാജ് ഗെയ്‌ക്‌വാദ് ത​ന്റെ എക്കാലത്തെയും മികച്ച സി.എസ്.കെ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. നാല് തവണ ചാമ്പ്യൻമാരായ ചെന്നൈ ടീമിൽ ഏതാനും വർഷങ്ങളായി കളിക്കുന്ന 26-കാരന്റെ ടീമിൽ സുരേഷ് റെയ്‌ന, മൈക്ക് ഹസി, എംഎസ് ധോണി തുടങ്ങിയ നിരവധി ഇതിഹാസങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിംഗ്‌സ് അവരുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് സ്റ്റാർ ബാറ്റർ തന്റെ ആൾ-ടൈം ഇലവനെ തിരഞ്ഞെടുത്തത്.



റുതുരാജിന്റെ സി.എസ്.കെ ഇലവൻ: മൈക്ക് ഹസി, ഫാഫ് ഡു പ്ലെസിസ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, എംഎസ് ധോണി (സി), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, രവിചന്ദ്രൻ അശ്വിൻ, ഇമ്രാൻ താഹിർ, ദീപക് ചാഹർ, മോഹിത് ശർമ

എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് നിലവിൽ ടൂർണമെന്റിൽ സുരക്ഷിതമായ നിലയിലാണ്. 13 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി, ഐപിഎൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം ശേഷിക്കെ, സീസണിലെ എട്ടാം വിജയം രേഖപ്പെടുത്തി ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനാണ് ചെന്നൈയുടെ ശ്രമം. അവസാന മത്സരത്തിൽ ഡൽഹി കാപിറ്റൽസാണ് അവരുടെ എതിരാളികൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ruturaj Gaikwad picks his all-time CSK XI
Next Story