Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഞെരിപ്പ്​ ടാ...';...

'ഞെരിപ്പ്​ ടാ...'; അവസാന പന്തിൽ സിക്​സറടിച്ച്​ സെഞ്ച്വറി പൂർത്തിയാക്കി ഗെയ്​ക്​വാദ്​; ചെന്നൈക്ക്​ കൂറ്റൻ സ്​കോർ

text_fields
bookmark_border
ഞെരിപ്പ്​ ടാ...; അവസാന പന്തിൽ സിക്​സറടിച്ച്​ സെഞ്ച്വറി പൂർത്തിയാക്കി ഗെയ്​ക്​വാദ്​; ചെന്നൈക്ക്​ കൂറ്റൻ സ്​കോർ
cancel

അബൂദബി: അവിസ്​മരണീയ സെഞ്ച്വറിയുമായി അബൂദബി മൈതാനം ത​േന്‍റതാക്കി മാറ്റിയ ഋഥുരാജ്​ ഗെയ്​ക്​വാദിന്‍റെ മിടുക്കിൽ കൂറ്റൻ സ്​കോറുയർത്തി ചെന്നൈ സൂപ്പർ കിങ്​സ്​. അവസാന പന്തിൽ സെഞ്ച്വറിയിലേക്കെത്താൻ അഞ്ചുറൺസ്​ വേണമെന്നിരിക്കേ രാജസ്ഥാന്‍റെ പ്രീമിയം പേസർ മുസ്​തഫിസുർ റഹ്​മാനെ ഗാലറിയിലേക്ക്​ സിക്സറിന്​ പറത്തിയാണ്​ ഗെയ്​ക്​വാദ്​ തന്‍റെ കന്നി സെഞ്ച്വറിയുടെ മധുരം നുണഞ്ഞത്​.

പതിയെത്തുടങ്ങി പെയ്​തിറങ്ങിയ ഗെയ്​ക്​വാദിന്‍റെ തീപ്പൊരി ബാറ്റിങ്ങിന്‍റെ മികവിൽ നാലുവിക്കറ്റിന്​ 189 റൺസാണ്​ ചെന്നൈ കുറിച്ചത്​. 43 പന്തിൽ നിന്നും അർധ സെഞ്ച്വറി നേടിയ ഗെയ്​ക്​വാദ്​ പിന്നീട്​ ഗിയർ മാറ്റുകയായിരുന്നു. ഒൻപത്​ ബൗണ്ടറികളും അഞ്ചുസിക്​സറുകളുമാണ്​ താരത്തിന്‍റെ ബാറ്റിൽ നിന്നും പെയ്​തിറങ്ങിയത്​. സെഞ്ച്വറിയോടെ 508 റൺസുമായി ടൂർണ​െമന്‍റ്​ ടോപ്​സ്​കോറർക്കുള്ള ഓറഞ്ച്​ തൊപ്പിയും ഗെയ്​ക്​വാദ്​ നേടിയെടുത്തു.


ഫാഫ്​ ഡു​െപ്ലസിസ്​ (25), മുഈൻ അലി (21), രവീന്ദ്ര ജദേജ (32) എന്നിവരും തങ്ങളുടെ സംഭാവനകൾ നൽകി. സുരേഷ്​ റെയ്​ന മൂന്നുറൺസുമായി ഒരിക്കൽ കൂടി പരാജയമായ​പ്പോൾ അമ്പാട്ടി റായുഡു രണ്ടുറൺസുമായി മടങ്ങി. രാജസ്ഥാനായി രാഹുൽ തേവാത്തിയ 39 റൺസ്​ വഴങ്ങി മൂന്ന്​ വിക്കറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ruturaj GaikwadIPL 2021
News Summary - Ruturaj Gaikwad Hits Century As Chennai Super Kings Post 189/4 In 20 Overs
Next Story